പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍

സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു അസഭ്യം പറഞ്ഞത്. രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവാണ് അറസ്റ്റിലായത്.

അതേസമയം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരാള്‍ക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കളക്ടറേറ്റില്‍ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു

#360malayalam #360malayalamlive #latestnews #police

സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്...    Read More on: http://360malayalam.com/single-post.php?nid=5367
സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്...    Read More on: http://360malayalam.com/single-post.php?nid=5367
പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍ സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു അസഭ്യം പറഞ്ഞത്. രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്