ആശാവർക്കർമാരെ നെഞ്ചോട്ച്ചേർത്ത് വെളിയൻകോട് മണ്ഡലം യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് ദിനത്തിൽ വെളിയൻകോട് പഞ്ചായത്തിലെ മുഴുവൻ ആശ വർക്കാർമാർക്കും ഓണക്കോടി വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോവിഡ് മഹാമാരിയിൽ ജനങ്ങളെ നെഞ്ചോട് നേർത്തുനിർത്തി കോവിഡിനെതിരെ പോരാടിയ ആശാവർക്കർമാരോടുള്ള ആദരസൂചകമായാണ് ഓണക്കോടി നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിബു കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നബീൽ ബിൻ അബൂബക്കർ സ്വാഗതം പറഞ്ഞു.  ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം സി.കെ പ്രഭാകരൻ ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പരിപാടിയിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.റംഷാദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി. രാജാറാം, സുരേഷ് പാട്ടത്തിൽ(ഐ.ൻ.സി പ്രവാസി), പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിനു എരമംഗലം എന്നിവർ ആശംസകളും യൂത്ത് കോണ്ഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി റംസി റമീസ് നന്ദിയും അറിയിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാരുടെ പ്രതിനിധിയായി റസ്ലത്ത്‌ സക്കീറും ആശാവർക്കാർമരുടെ പ്രതിനിധിയായി സീന രാജനും സംസാരിച്ചു.

#360malayalam #360malayalamlive #latestnews

യൂത്ത് കോൺഗ്രസ് ദിനത്തിൽ വെളിയൻകോട് പഞ്ചായത്തിലെ മുഴുവൻ ആശ വർക്കാർമാർക്കും ഓണക്കോടി വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ...    Read More on: http://360malayalam.com/single-post.php?nid=5352
യൂത്ത് കോൺഗ്രസ് ദിനത്തിൽ വെളിയൻകോട് പഞ്ചായത്തിലെ മുഴുവൻ ആശ വർക്കാർമാർക്കും ഓണക്കോടി വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ...    Read More on: http://360malayalam.com/single-post.php?nid=5352
ആശാവർക്കർമാരെ നെഞ്ചോട്ച്ചേർത്ത് വെളിയൻകോട് മണ്ഡലം യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ദിനത്തിൽ വെളിയൻകോട് പഞ്ചായത്തിലെ മുഴുവൻ ആശ വർക്കാർമാർക്കും ഓണക്കോടി വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോവിഡ് മഹാമാരിയിൽ ജനങ്ങളെ നെഞ്ചോട് നേർത്തുനിർത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്