ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

ഓവർസീസ് എൻ സി പി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസിന്റെ നേതൃത്വത്തിലുള്ള  ഒ എൻ സി പി  നേതാക്കളുടെ സംഘമാണ് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉന്നയിച്ചത്.

യു എ ഇ ഉൾപ്പെടെയുള്ള നിരവധി ഗൾഫ് നാടുകളിലേക്ക് വിമാന സർവീസുകൾക്ക് അനുമതിയില്ലാത്തതിനാലുള്ള പ്രവാസികളുടെ യാത്രാ തടസ്സങ്ങൾ,  കോ- വാക്സിൻ ഉൾപ്പെടെ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകൾക്ക് മറ്റു ഗൾഫുനാടുകളിൽ വ്യക്തമായ അംഗീകാരം ലഭിക്കാത്ത സാഹചര്യം, അവധിക്കായി നാട്ടിലെത്തി തിരിച്ച് പ്രവാസ ലോകത്ത് ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ ജോലി നഷ്ടപ്പെലിന്റെ ഭീതിയിൽ കഴിയുന്ന വലിയൊരു വിഭാഗം ഇന്ത്യൻ പ്രവാസികളെ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാനാവശ്യമായ കേന്ദ്ര സർക്കാരിന്റെ അടിയന്തിര നടപടികൾ, ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവാസികൾക്കും കൂടി ആനുകൂല്യം ലഭിക്കാൻ വിദേശത്ത് കോവിഡ് ബാധിച്ച് മരണപ്പെടുന്ന പ്രവാസികളുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് ഇന്ത്യാ ഗവൺമെൻ്റിന് കൈമാറാനാവശ്യമായ നടപടികൾ സ്വീകരിക്കൽ തുടങ്ങിയ പ്രവാസികളെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.ദുബായ്ക്കു പുറമെ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബായ് കോണ്‍സുലേറ്റിന്റെ സേവനങ്ങളും ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള ഹെല്‍പ് സെന്ററായ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ പ്രവർത്തന ങ്ങളുൾപ്പടെയുളള സേവനങ്ങളും കോൺസുലർ ജനറൽ വിശദീകരിച്ചു. കോവിഡ് കാലത്ത് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള നിസ്വാർത്ഥമായ ഇടപെടലുകൾക്കും സേവനങ്ങൾക്കും ദുബായിലെ ഇന്ത്യൻ കോൺസിലർ ജനറൽ ഡോ: അമൻപുരിയെ ഒ എൻ സി പി  യു എ ഇ ചാപ്റ്റർ മെമന്റോ  നൽകി ആദരിച്ചു.


ഇന്ത്യൻ പ്രവാസി സമൂഹത്തി ൻ്റെ നന്മയ്ക്കായ് പ്രവർത്തിക്കുകയും സേവനം നൽകുകയും ചെയ്യുന്ന ആഗോള പ്രസ്ഥാനമാണ് ഒ എൻ സി പി.കോവിഡ് ഉൾപ്പെടെ പ്രവാസികൾ നേരിട്ടു കൊണ്ടിരിക്കുന്ന നിരവധി വിഷയങ്ങളിൽ ഇടപെടുകയും, മറ്റു സഹായങ്ങൾ പ്രവാസി സമൂഹത്തിന് നൽകി വരികയും ചെയ്യുന്നു. കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയിൽ ചാപ്റ്റർ പ്രസിഡണ്ട് രവി കൊമ്മേരി, ജന. സെക്രട്ടറി സിദ്ധിഖ് ചെറുവീട്ടിൽ,  വൈസ് പ്രസിഡണ്ട് ബാബു ലത്തീഫ്, എക്സിക്യുട്ടീവ് അംഗം ജിമ്മി കുര്യൻ എന്നിവരും പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #gulf

ഓവർസീസ് എൻ സി പി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസി...    Read More on: http://360malayalam.com/single-post.php?nid=5280
ഓവർസീസ് എൻ സി പി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസി...    Read More on: http://360malayalam.com/single-post.php?nid=5280
ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി ഓവർസീസ് എൻ സി പി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസിന്റെ നേതൃത്വത്തിലുള്ള ഒ എൻ സി പി നേതാക്കളുടെ സംഘമാണ് ദുബായിലെ ഇന്ത്യൻ കോൺസുൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്