72 മണിയ്ക്കൂറിനുള്ളിൽ ഉള്ള ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിബർബന്ധമാക്കി; യാത്രാക്കാർ നിർബന്ധമായും നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയിൽ കരുതണം: കെഎസ്ആർടിസി

കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന്  72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെ​ഗറ്റീവ്  സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതണമെന്ന് കെഎസ്ആർടിസി അറിയിച്ചു. 


നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണ്ണാടക സർക്കാർ  അറിയിച്ചിരുന്നു. എന്നാൽ കർണ്ണാടക സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം  കേരളത്തിൽ നിന്നും  കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത  നെഗറ്റീവ് ആർടിപിസിആർ  സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്. കൂടാതെ   കേരളത്തിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസം, ബിസിനസ്സ്,  തുടങ്ങി മറ്റ് കാരണങ്ങൾക്കായി കർണാടകത്തിലേക്ക് പോകുമ്പോൾ 15 ദിവസത്തിലൊരിക്കൽ ആർടി-പിസിആർ ടെസ്റ്റിന് വിധേയരാണമെന്നും നെ​ഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ  കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ ഇത് ഹാജരാക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു.

നിലവിൽ കേരളത്തിൽ നിന്നും ബെ​ഗുളുരൂ, മൈസൂരു, കൊല്ലൂർ എന്നിവടങ്ങലേക്ക് നടത്തുന്ന സർവ്വീസുകൾ


തിരുവനന്തപുരം -ബെ​ഗുളുരു ( വൈകുന്നേരം 5 മണി), കണ്ണൂർ -  ബെ​ഗുളുരു (രാവിലെ 7.35), കണ്ണൂർ -  ബെ​ഗുളുരു  ( രാത്രി 9.30 ), തലശ്ശേരി - ബെ​ഗുളുരു (രാത്രി 8.16),  വടകര- ബെ​ഗുളുരു ( രാത്രി മണി), കോഴിക്കോട് - ബെ​ഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബെ​ഗുളുരു ( രാവിലെ 8.34), 

കോഴിക്കോട് - ബെ​ഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബെ​ഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബെ​ഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് - ബെ​ഗുളുരു ( രാത്രി 7.01 ), കോഴിക്കോട് - ബെ​ഗുളുരു (രാത്രി 8.01)  കോഴിക്കോട് - ബെ​ഗുളുരു ( രാത്രി 10.03),  കൽപ്പറ്റ - മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് മൈസൂർ (രാവിലെ 11.15 ). എറണാകുളം- കൊല്ലൂർ ( ഉച്ച തിരിഞ്ഞ് - 3.25 ) ആലപ്പുഴ - കൊല്ലൂർ ( വൈകിട്ട് 4 മണി),  കൊട്ടാരക്കര - കൊല്ലൂർ ( രാത്രി 8 മണി)




ബെ​ഗുളുരൂവിൽ നിന്നും കേരളത്തിലേക്ക് നടത്തുന്ന സർവ്വീസുകൾ

--------------------------------------------------------------------------------------------------

ബെ​ഗുളുരു - കോഴിക്കോട് (രാവിലെ 8 മണി), ബെ​ഗുളുരു - കോഴിക്കോട് (രാവിലെ 10.03), ബെ​ഗുളുരു - കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബെ​ഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബെ​ഗുളുരു - കോഴിക്കോട് (രാത്രി 8 മണി), ബെ​ഗുളുരു - കോഴിക്കോട് (രാത്രി 9.31), ബെ​ഗുളുരു - കോഴിക്കോട് ( രാത്രി 10.30), ബെ​ഗുളുരു - കോഴിക്കോട് ( രാത്രി 11 മണി. ), ബെ​ഗുളുരൂ- തിരുവനന്തപും ( ഉച്ച തിരിഞ്ഞ് 3. 25), ബെ​ഗുളൂരു തിരുവനന്തപുരം(  വൈകിട്ട് 6.30 ), ബെ​ഗുളുരൂ- കണ്ണൂർ ( രാവിലെ 9 മണി), ബെ​ഗുളുരൂ- കണ്ണൂർ ( രാത്രി 9.30), ബെ​ഗുളുരൂ- തലശ്ശേരി ( രാത്രി 8.31),

ബെ​ഗുളുരൂ- വടകര ( രാത്രി 9.15),  മൈസൂർ - കൽപ്പറ്റ( വൈകിട്ട് 5.45), മൈസൂർ - കോഴിക്കോട് ( രാവിലെ 9 മണി), മൈസൂർ - കോഴിക്കോട് (രാവിലെ 10.15), മൈസൂർ - കോഴിക്കോട് ( വൈകിട്ട് 5 മണി), ബെ​ഗുളുരൂ - പയ്യന്നൂർ ( രാത്രി 9 മണി), കൊല്ലൂർ - ആലപ്പുഴ ( രാത്രി 8മണി), കൊല്ലൂർ - കൊട്ടാരക്കര ( രാത്രി 9.10), കൊല്ലൂർ - എറണാകുളം (വൈകിട്ട് 5.30 ) 

--------------------------------------


തമിഴ്നാട്ടിൽ നിന്നുള്ള യാത്രാ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസിക്ക് തമിഴ്നാട്ടിലേക്ക് സർവ്വീസ് നടത്താൻ കഴിയാത്ത സഹചര്യമാണ് നിലവിലുള്ളത്. സേലം വഴി ബെ​ഗുളുരുവിലേക്കും, നാ​ഗർകോവിൽ, തേനി, വഴിയുമുള്ള സർവ്വീസുകൾ ഇതിനാൽ നടത്താൻ കഴിയാത്ത സ്ഥിതിയിലാണ്. ഇതിനിടയിലാണ് കർണ്ണാടക സർക്കാരും നിയന്ത്രണം കടുപ്പിക്കുന്നത്.

#360malayalam #360malayalamlive #latestnews

കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീ...    Read More on: http://360malayalam.com/single-post.php?nid=5272
കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീ...    Read More on: http://360malayalam.com/single-post.php?nid=5272
72 മണിയ്ക്കൂറിനുള്ളിൽ ഉള്ള ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിബർബന്ധമാക്കി; യാത്രാക്കാർ നിർബന്ധമായും നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയിൽ കരുതണം: കെഎസ്ആർടിസി കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്