കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി; ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആർ പരിശോധന നടത്തും. ആരോഗ്യ വകുപ്പാണു പുതിയ ടെസ്റ്റിങ് മാർഗരേഖ പുറത്തിറക്കിയത്.

നേരത്തേ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളിൽ നിന്നുള്ളവരെ മാത്രമാണു പരിശോധിച്ചിരുന്നത്. ഇനി രോഗം ബാധിച്ചു അഞ്ച് ദിവസത്തിനുള്ളിൽ എത്തുന്നവർ ആണെങ്കിൽ കോവിഡ് പരിശോധന നടത്തും.

ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ഇനി ആർടിപിസിആർ പരിശോധന തന്നെ നടത്തുമെന്നും മാർഗരേഖയിലുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്ന് ഏതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവർക്ക് അഡ്മിഷനു മുൻപ് തന്നെ കോവിഡ് പരിശോധന നടത്തി രോഗമുണ്ടോ, ഇല്ലയോ എന്ന കാര്യം ഉറപ്പാക്കും. ഇപ്പോള്‍ പ്രൈമറി കോൺടാക്ടിൽ ഉള്ള എല്ലാ ആളുകൾക്കും എട്ടാം ദിവസം മുതൽ ആന്റിജൻ പരിശോധന നടത്തും.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്...    Read More on: http://360malayalam.com/single-post.php?nid=525
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്...    Read More on: http://360malayalam.com/single-post.php?nid=525
കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി; ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്