കൊണ്ടോട്ടി നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ രണ്ടാമത്തെ ടാങ്കിന്റെ പ്രവൃത്തി തുടങ്ങി

ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് രണ്ടാമത്തെ ജലസംഭരണിയുടെ പ്രവൃത്തി ആരംഭിച്ചു. ടാങ്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെന്മല പറമ്പില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ  നിര്‍വഹിച്ചു. ആറ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി നിര്‍മിക്കുന്നത്. ഒരാഴ്ച മുന്‍പ് നെടിയിരുപ്പ് കാളോത്തിലും മറ്റൊരു ടാങ്കിന്റെ പ്രവൃത്തിയും ആരംഭിച്ചിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊണ്ടോട്ടി - നെടിയിരുപ്പ് വില്ലേജുകള്‍ ഉള്‍പ്പെടുന്ന നഗരസഭയിലേക്ക് പ്രത്യേക കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയത്. പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി ഫാത്തിമത്ത് സുഹ്റ, വൈസ് പ്രസിഡന്റ് സനൂപ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഷ്റഫ് മടാന്‍, മോഹിയുദ്ദീന്‍ അലി വാര്‍ഡ് കൗണ്‍ണ്‍സിലര്‍മാരായ  വികെ ഖാലിദ്, കോട്ട വീരാന്‍കുട്ടി, പറശേരി മൂസ്സ, ബഷീര്‍ തൊട്ടിയന്‍, മുജീബ് പുതുക്കിത്തറ, ബഷീര്‍ മെച്ചീരി, പി സമദ്, പി യാസിര്‍, ഡോ: ലയാസ് ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #kondotty

ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് രണ്ടാമത്തെ ...    Read More on: http://360malayalam.com/single-post.php?nid=5227
ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് രണ്ടാമത്തെ ...    Read More on: http://360malayalam.com/single-post.php?nid=5227
കൊണ്ടോട്ടി നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ രണ്ടാമത്തെ ടാങ്കിന്റെ പ്രവൃത്തി തുടങ്ങി ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് രണ്ടാമത്തെ ജലസംഭരണിയുടെ പ്രവൃത്തി ആരംഭിച്ചു. ടാങ്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെന്മല പറമ്പില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. ആറ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്