കോട്ടക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍: മന്ത്രി വി. അബ്ദുറഹിമാന്‍

കോട്ടക്കലില്‍ ആയുര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. അന്തരിച്ച ആയുര്‍വേദാചാര്യന്‍ ഡോ. പി.കെ. വാരിയരുടെ ഓര്‍മകള്‍ നിലനിര്‍ത്തും വിധം കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിയെ മികവിന്റെ കേന്ദ്രമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ നടപ്പിലാക്കേണ്ട അടിയന്തിര വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിശകലനം നടത്തുന്നതിനുമായി എത്തിയതായിരുന്നു ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്‍.
 
ആയുര്‍വേദ പഠന-ഗവേഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്ഥാപനമെന്ന നിലയില്‍ കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴിലുള്ള കോട്ടക്കലിലെ വൈദ്യരത്നം പി എസ് വാരിയര്‍ ആയുര്‍വേദ കോളേജിന്റെയും ആശുപത്രിയുടെയും വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതായി മന്ത്രി അറിയിച്ചു. കോളജിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പുതിയ കോഴ്സുകള്‍ സംബന്ധിച്ച് ആലോചിക്കുന്നതിനും തിരുവന്തപുരത്ത് അടിയന്തിര യോഗം ചേരും. ആര്യവൈദ്യശാലയിലെ മൈതാനം മികവുറ്റതാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. നിര്‍മാണം നടക്കുന്ന അക്കാദമിക്ക് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍, കോളജ് മൈതാനം എന്നിവ മന്ത്രി സന്ദര്‍ശിച്ചു.

കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.കെ. പ്രതാപന്‍ അധ്യക്ഷനായിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവന്‍ കുട്ടി വാരിയര്‍, പി.എസ്. വാരിയര്‍ കോളേജ് പ്രിസിപ്പല്‍ സി. വിജയദേവന്‍, വിവിധ സര്‍വീസ് സഘടന പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #kottakkal #arryavaidashala

കോട്ടക്കലില്‍ ആയുര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമ...    Read More on: http://360malayalam.com/single-post.php?nid=5205
കോട്ടക്കലില്‍ ആയുര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമ...    Read More on: http://360malayalam.com/single-post.php?nid=5205
കോട്ടക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍: മന്ത്രി വി. അബ്ദുറഹിമാന്‍ കോട്ടക്കലില്‍ ആയുര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. അന്തരിച്ച ആയുര്‍വേദാചാര്യന്‍ ഡോ. പി.കെ. വാരിയരുടെ ഓര്‍മകള്‍ നിലനിര്‍ത്തും വിധം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്