പൊന്നാനിയിലെ വിവിധ പദ്ധതികളുടെ അവലോകന യോഗം

ഈശ്വരമംഗലം ഐ.സി.എസ്.ആര്‍ കാമ്പസില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പൊന്നാനിയിലെ വിവിധ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു. പൊന്നാനിയിലെ ടൂറിസം മേഖലയിലെ പുതിയ പദ്ധതികള്‍, നിള സമഗ്രാലയത്തിന്റെ പൂര്‍ത്തീകരണം, കര്‍മ്മ റോഡ് സൗന്ദര്യവത്കരണം, ബിയ്യം കായല്‍ പദ്ധതി, പൊതുമരാമത്തിനു കീഴില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കര്‍മ്മ റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപണി ചെയ്ത്  വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തുറുവാണം, ആളം ദ്വീപ് പാലങ്ങളുടെ നിര്‍മ്മാണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊന്നാനി മണ്ഡലത്തിലെ  നിര്‍മ്മാണം നടക്കുന്ന പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. അവലോകന യോഗത്തില്‍ പി.നന്ദകുമാര്‍ എം.എല്‍.എ, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #ponnani

ഈശ്വരമംഗലം ഐ.സി.എസ്.ആര്‍ കാമ്പസില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പൊന്നാനിയിലെ വി...    Read More on: http://360malayalam.com/single-post.php?nid=5138
ഈശ്വരമംഗലം ഐ.സി.എസ്.ആര്‍ കാമ്പസില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പൊന്നാനിയിലെ വി...    Read More on: http://360malayalam.com/single-post.php?nid=5138
പൊന്നാനിയിലെ വിവിധ പദ്ധതികളുടെ അവലോകന യോഗം ഈശ്വരമംഗലം ഐ.സി.എസ്.ആര്‍ കാമ്പസില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പൊന്നാനിയിലെ വിവിധ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു. പൊന്നാനിയിലെ ടൂറിസം മേഖലയിലെ പുതിയ പദ്ധതികള്‍, നിള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്