തവനൂര്‍-തിരുന്നാവായ പാലം: ടൂറിസം സാധ്യതകള്‍ കൂടി പരിഗണിക്കും

തവനൂര്‍-തിരുന്നാവായ പാലത്തിന്റെ നിര്‍ദിഷ്ട പദ്ധതി സ്ഥലമായ തവനൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, ഉദ്യോഗസ്ഥര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശിച്ചു. തവനൂര്‍ ഭാഗത്ത് പാലത്തിനോടനുബന്ധിച്ച് ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താനും കേരള ഗാന്ധി കേളപ്പജിയുടെ സമാധി സ്ഥലവും സര്‍വോദയ മേളയും കൂടി ഇതിന്റെ ഭാഗമാക്കാനും സന്ദര്‍ശനത്തില്‍ തീരുമാനിച്ചു.

അപ്രോച്ച് ഭാഗം ഉള്‍പ്പെടെ 1180 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് രണ്ട് വരി പാതയോട് കൂടി പാലം നിര്‍മ്മിക്കുക.  
പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 21 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക അനുവദിച്ചു. ജൂലൈ 23 ന് സ്ഥലം ഏറ്റെടുത്ത് നല്‍കുന്ന മുറയ്ക്ക് ജൂലൈ അവസാന ആഴ്ചയില്‍ ടെണ്ടര്‍ ക്ഷണിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സന്ദര്‍ശനത്തില്‍ തവനൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #tavanur

തവനൂര്‍-തിരുന്നാവായ പാലത്തിന്റെ നിര്‍ദിഷ്ട പദ്ധതി സ്ഥലമായ തവനൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡോ. കെ.ടി ജലീല...    Read More on: http://360malayalam.com/single-post.php?nid=5136
തവനൂര്‍-തിരുന്നാവായ പാലത്തിന്റെ നിര്‍ദിഷ്ട പദ്ധതി സ്ഥലമായ തവനൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡോ. കെ.ടി ജലീല...    Read More on: http://360malayalam.com/single-post.php?nid=5136
തവനൂര്‍-തിരുന്നാവായ പാലം: ടൂറിസം സാധ്യതകള്‍ കൂടി പരിഗണിക്കും തവനൂര്‍-തിരുന്നാവായ പാലത്തിന്റെ നിര്‍ദിഷ്ട പദ്ധതി സ്ഥലമായ തവനൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, ഉദ്യോഗസ്ഥര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശിച്ചു. തവനൂര്‍ ഭാഗത്ത് പാലത്തിനോടനുബന്ധിച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്