ജില്ലയില്‍ കാല്‍ലക്ഷം കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറി

മലപ്പുറം ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള 25,021 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 2021 ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ  1,258 എ.എ.വൈ. (മഞ്ഞ) കാര്‍ഡുകളും,  13,594 മുന്‍ഗണനാ (പിങ്ക്) കാര്‍ഡുകളും,  10,166 പൊതുവിഭാഗം സബ്‌സിഡി (നീല) കാര്‍ഡുകളുമാണ് ഇതുവരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളത്. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ 2,129 കാര്‍ഡുകളും നിലമ്പൂരില്‍ 6,933 കാര്‍ഡുകളും പെരിന്തല്‍മണ്ണയില്‍ 4,279 കാര്‍ഡുകളും തിരൂരില്‍ 5,211 കാര്‍ഡുകളും തിരൂരങ്ങാടിയില്‍ 3,662 കാര്‍ഡുകളും  പൊന്നാനിയില്‍ 1,077 കാര്‍ഡുകളും കൊണ്ടോട്ടിയില്‍ 1,730 കാര്‍ഡുകളുമാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ചിട്ടുള്ളവര്‍ക്ക് പിഴയില്ലാതെയും മറ്റു ശിക്ഷാ നടപടികള്‍ ഇല്ലാതെയും കാര്‍ഡുകള്‍  പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം  ജൂലൈ 15ന് അവസാനിച്ചിരുന്നു.

#360malayalam #360malayalamlive #latestnews #rationcard

മലപ്പുറം ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള 25,021 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തില...    Read More on: http://360malayalam.com/single-post.php?nid=5134
മലപ്പുറം ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള 25,021 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തില...    Read More on: http://360malayalam.com/single-post.php?nid=5134
ജില്ലയില്‍ കാല്‍ലക്ഷം കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറി മലപ്പുറം ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള 25,021 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 2021 ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ 1,258 എ.എ.വൈ. (മഞ്ഞ) തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്