സംസ്ഥാന കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2021-ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ വര്‍ഷവും സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന വിവിധ മേഖലകളിലെ വ്യക്തികള്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

അഞ്ച് ലക്ഷം രൂപയും ഫലകവും നല്‍കുന്ന മിത്രാനികേതന്‍ പത്മശ്രീ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡാണ് ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള അവാര്‍ഡ്. ഇതിനു പുറമെ പച്ചക്കറി വികസന പദ്ധതി അവാര്‍ഡുകള്‍, ജൈവ കൃഷി അവാര്‍ഡുകള്‍, മറ്റു വിവിധ വിഭാഗങ്ങളിലായും അപേക്ഷിക്കാം. അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ ജൂലൈ 31 വരെ കൃഷിഭവനുകളില്‍ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്കായി തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.

#360malayalam #360malayalamlive #latestnews #award

2021-ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ വര്‍ഷവും സംസ്ഥാനത്തെ മികച്ച കര്‍ഷക...    Read More on: http://360malayalam.com/single-post.php?nid=5130
2021-ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ വര്‍ഷവും സംസ്ഥാനത്തെ മികച്ച കര്‍ഷക...    Read More on: http://360malayalam.com/single-post.php?nid=5130
സംസ്ഥാന കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 2021-ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ വര്‍ഷവും സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്