താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ വികസനത്തിന് റി-ലൈഫ് സ്വയം തൊഴില്‍ വായ്പ പദ്ധതി

താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന പുതിയ വായ്പ പദ്ധതിക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്‍മാണം, മെഴുകുതിരി നിര്‍മാണം, നോട്ടുബുക്ക് ബൈന്‍ഡിംഗ്, കരകൗശല നിര്‍മാണം, ടെയ്‌ലറിംഗ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര/ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. നിലവില്‍ ബാങ്കുകള്‍/ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് ആയത് വികസിപ്പിക്കുന്നതിലേക്കും വായ്പാ തുക ഉപയോഗിക്കാവുന്നതാണ്.

1,20,000 രൂപയില്‍ അധികരിക്കാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 25 വയസ്സിനും 55 വയസ്സിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടക്കുന്നവര്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക് ഏന്‍ഡ് സബ്‌സിഡിയായി വായ്പാ തുകളുടെ 50 ശതമാനം (പരമാവധി 25,000രൂപ) അനുവദിക്കുന്നതാണ്.
       
കോര്‍പ്പറേഷന്റെ വെബ്‌സൈറ്റായ  www.ksbcdc.com ല്‍ നിന്നും വായ്പയ്ക്കുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത ശേഷം പൂരിപ്പിച്ച് ജില്ല/ഉപജില്ല ഓഫീസുകളില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം ഓഫീസുകളില്‍ നിന്ന് നേരിട്ടും വാങ്ങാവുന്നതാണ്. പദ്ധതി വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജാമ്യ വ്യവസ്ഥകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0483 2734114, 2734115, 9447730033.

#360malayalam #360malayalamlive #latestnews

താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കു...    Read More on: http://360malayalam.com/single-post.php?nid=5125
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കു...    Read More on: http://360malayalam.com/single-post.php?nid=5125
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ വികസനത്തിന് റി-ലൈഫ് സ്വയം തൊഴില്‍ വായ്പ പദ്ധതി താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന പുതിയ വായ്പ പദ്ധതിക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളര്‍ത്തല്‍, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്