ജില്ലയിലെ കായിക സംഘടനകളുടെയും കായിക താരങ്ങളുടെയും രജിസ്‌ട്രേഷന്‍

കേരള സ്‌പോര്‍ട്‌സ് ആക്ട് പ്രകാരം മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലയില്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന  ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍, അക്കാദമികള്‍ (സ്‌കൂള്‍/കോളേജ് അക്കാദമികള്‍), മറ്റു സ്‌പോര്‍ട്‌സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായാണ് രജിസ്‌ട്രേഷന്‍ സാധ്യമാവുക.

ക്ലബ്ബുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നിബന്ധനകള്‍

മലപ്പുറം റവന്യൂ ജില്ല പരിധിയില്‍ സ്ഥിരമായിട്ടുള്ളതും സ്‌പോര്‍ട്‌സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതുമായ ക്ലബ്ബുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷ 500 രൂപ ഫീസോട് കൂടി കൗണ്‍സില്‍ സെക്രട്ടറിക്ക് നേരിട്ടോ രജിസ്‌ട്രേഡ് പോസ്റ്റ് മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ചട്ടങ്ങള്‍ക്ക് വിധേയമായി ഫോറം 'എച്ച്' ല്‍ ആയിരിക്കേണ്ടതാണ്. ക്ലബ്ബ്/സ്‌പോര്‍ട്‌സ് അക്കാദമി/ട്രസ്റ്റ്/ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കാദമികള്‍/മറ്റു സ്ഥാപനങ്ങള്‍ എന്നിവ 1860 ലെ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ടിന്റെയോ (1860-ലെ 21-ാം കേന്ദ്ര ആക്ട്), 1955 ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ-ശാസ്ത്ര, ധര്‍മ്മാര്‍ത്ഥ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ടിന്റെയോ (1955-ലെ 12) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായിരിക്കണം. രജിസ്‌ട്രേഷനുള്ള അപേക്ഷയോടൊപ്പം  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ്, ബൈലോയുടെ കോപ്പി എന്നിവ കൂടി സമര്‍പ്പിക്കണം.  സാമ്പത്തികലാഭം സ്വീകരിക്കാത്ത കായികാവശ്യത്തിനായി രൂപീകരിച്ച ട്രസ്റ്റുകള്‍, അക്കാദമികള്‍, വിദ്യാഭ്യാസ സ്ഥാപന അക്കാദമികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതാണ്. രജിസ്റ്റര്‍ ചെയ്തതിന്റെ കോപ്പിയും ബൈലോയും ഉള്ളടക്കം ചെയ്യേണ്ടതാണ്.

കായിക താരങ്ങളുടെ രജിസ്‌ട്രേഷന്‍ നിബന്ധനകള്‍

കായികതാരം ഏത് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധികാര പരിധിയിലാണോ സ്ഥിരമായി താമസിക്കുന്നത് അല്ലെങ്കില്‍ ഏതെങ്കിലും   സ്‌പോര്‍ട്‌സിലോ കളികളിലോ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത് ആ  ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിലാണ് രജിസ്‌ട്രേഷനുവേണ്ടി അപേക്ഷിക്കേണ്ടത്.
ജില്ലയിലെ താമസക്കാരനാണെന്നതും ജനന തീയതിയും തെളിയിക്കുന്ന അപേക്ഷകന്റെ ഫോട്ടോ ഐഡി, (ആധാര്‍, ലൈസന്‍സ്, പാന്‍കാര്‍ഡ്) ഹാജരാക്കേണ്ടതാണ്. ജില്ലയില്‍ ആറ് മാസത്തില്‍ കൂടുതല്‍ ജോലി സംബന്ധമായോ, വിദ്യാഭ്യാസ സംബന്ധമായോ മറ്റേതെങ്കിലും തരത്തിലോ സ്ഥിര താമസക്കാരായവര്‍ക്ക് മാത്രമെ രജിസ്‌ട്രേഷന് അനുവദിക്കുകയുള്ളു. ആയതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 100 രൂപ അപേക്ഷ ഫീസ് സഹിതം ഫാറം 'കെ' യിലാണ് അപേക്ഷിക്കേണ്ടത്. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ 2021 ജൂലൈ 31 ന് മുമ്പായി സെക്രട്ടറി, മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് പോസ്റ്റായോ സമര്‍പ്പിക്കേണ്ടതാണ്.  
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734701, 9495243423

#360malayalam #360malayalamlive #latestnews #club

കേരള സ്‌പോര്‍ട്‌സ് ആക്ട് പ്രകാരം മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലയില്‍ കായിക രംഗത്ത...    Read More on: http://360malayalam.com/single-post.php?nid=5124
കേരള സ്‌പോര്‍ട്‌സ് ആക്ട് പ്രകാരം മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലയില്‍ കായിക രംഗത്ത...    Read More on: http://360malayalam.com/single-post.php?nid=5124
ജില്ലയിലെ കായിക സംഘടനകളുടെയും കായിക താരങ്ങളുടെയും രജിസ്‌ട്രേഷന്‍ കേരള സ്‌പോര്‍ട്‌സ് ആക്ട് പ്രകാരം മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലയില്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍, അക്കാദമികള്‍ (സ്‌കൂള്‍/കോളേജ് അക്കാദമികള്‍), മറ്റു സ്‌പോര്‍ട്‌സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്