ടോക്കിയോ ഒളിമ്പിക്‌സ്: ജില്ലാതല വിളംബരം ഇന്ന്

ടോക്കിയോ ഒളിമ്പിക്‌സിന്റെ പ്രചാരണാര്‍ത്ഥവും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ചും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ നടത്തുന്ന ജില്ലാതല വിളംബരം ഇന്ന്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് 4 മണിക്ക് മലപ്പുറം കോട്ടക്കുന്ന് പാര്‍ ക്കില്‍ നടക്കുന്ന ജില്ലാതല വിളംബരത്തില്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.പി,  പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പോലീസ് മേധാവി സുജിതാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍, ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍ യു. ഷറഫലി എന്നിവര്‍ പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിന്റെ വിജയത്തിനായി ഒപ്പുശേഖരണവും ആശംസകള്‍ അര്‍പ്പിച്ച് സെല്‍ഫി വീഡിയോ എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews #sports

ടോക്കിയോ ഒളിമ്പിക്‌സിന്റെ പ്രചാരണാര്‍ത്ഥവും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ചും മ...    Read More on: http://360malayalam.com/single-post.php?nid=5122
ടോക്കിയോ ഒളിമ്പിക്‌സിന്റെ പ്രചാരണാര്‍ത്ഥവും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ചും മ...    Read More on: http://360malayalam.com/single-post.php?nid=5122
ടോക്കിയോ ഒളിമ്പിക്‌സ്: ജില്ലാതല വിളംബരം ഇന്ന് ടോക്കിയോ ഒളിമ്പിക്‌സിന്റെ പ്രചാരണാര്‍ത്ഥവും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ചും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ നടത്തുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്