കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്‍റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ  20 ലക്ഷം രൂപ ചെലവഴിച്ച്  അംഗീകൃത കോൾ കർഷക സംഘത്തിന് അനുവദിച്ച പെട്ടിപറ, മോട്ടോർ പമ്പ് സെറ്റ് , അനുബന്ധ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പൊന്നാനി എം.എല്‍.എ പി.നന്ദകുമാര്‍ നിർവ്വഹിച്ചു.  

ഉദ്പാദന ചെലവ് ഗണ്യമായി കുറക്കാന്‍ സഹായിക്കുന്ന ഇത്തരം പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ടതെന്ന്   ഉദ്ഘാടനം ചെയ്തു കൊണ്ട് പി.നന്ദകുമാര്‍ പറഞ്ഞു.  

ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍.വി കോണ്ർഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഇ.സിന്ധു അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനീഷ മുസ്തഫ, മിസ്രിയ സൈഫുദ്ദീൻ, ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്  പ്രബിത ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം സുബൈര്‍.എ.കെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിന്‍റ് സൌദാമിനി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.രാമദാസ് മാസ്റ്റര്‍, എ.എച്ച്.റംഷീന, താജ്ജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  അജയന്‍.പി, കെ.സി. ഷിഹാബ്, ആശാലത, ജമീല മനാഫ്, തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഷീല.എസ്  സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം കരുണാകരൻ.വി. വി നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews #farming

സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്‍റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവഴിച്ച് അം...    Read More on: http://360malayalam.com/single-post.php?nid=5114
സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്‍റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവഴിച്ച് അം...    Read More on: http://360malayalam.com/single-post.php?nid=5114
കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്‍റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവഴിച്ച് അംഗീകൃത കോൾ കർഷക സംഘത്തിന് അനുവദിച്ച പെട്ടിപറ, മോട്ടോർ പമ്പ് സെറ്റ് , അനുബന്ധ ഉപകരണങ്ങളുടെ വിതരണ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്