മൃഗക്ഷേമ അവാര്‍ഡ് ശ്രീജേഷ് പന്താവൂരിന്

മലപ്പുറം ജില്ലയില്‍ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന വ്യക്തിയ്ക്ക്/സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍  2020-21 വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് ചങ്ങരംകുളം പഞ്ചായത്തിലെ ആലംകോട് സ്വദേശിയായ ശ്രീജേഷ് പന്താവൂര്‍ അര്‍ഹനായി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ  ജന്തുക്ഷേമ പ്രവര്‍ത്തകരില്‍ നിന്ന് തെരെഞ്ഞടുത്താണ് ശ്രീജേഷ് പന്താവൂര്‍ അവാര്‍ഡിന് അര്‍ഹനായത്. അപകടത്തില്‍പ്പെട്ട തെരുവുനായകളെ മാതൃകാപരമായി പരിചരിക്കുന്നതിനാണ്  പുരസ്‌കാരം. അവാര്‍ഡ് വിതരണം ജൂലൈ 14ന് രാവിലെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ  നിര്‍വഹിക്കും. ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.വി.ഉമ മുഖ്യപ്രഭാഷണം നടത്തും. ജന്തുക്ഷേമ അവാര്‍ഡിന് പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.പി.യു അബ്ദുള്‍ അസീസ് അറിയിച്ചു.

#360malayalam #360malayalamlive #latestnews #award

മലപ്പുറം ജില്ലയില്‍ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന വ്യക്തിയ്ക്ക്/സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ...    Read More on: http://360malayalam.com/single-post.php?nid=5093
മലപ്പുറം ജില്ലയില്‍ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന വ്യക്തിയ്ക്ക്/സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ...    Read More on: http://360malayalam.com/single-post.php?nid=5093
മൃഗക്ഷേമ അവാര്‍ഡ് ശ്രീജേഷ് പന്താവൂരിന് മലപ്പുറം ജില്ലയില്‍ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന വ്യക്തിയ്ക്ക്/സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 2020-21 വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് ചങ്ങരംകുളം പഞ്ചായത്തിലെ ആലംകോട് സ്വദേശിയായ ശ്രീജേഷ് പന്താവൂര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്