മാധ്യമ പ്രവർത്തകനെ അക്രമിച്ചതിൽ നടപടി വൈകുന്നതിനെതിരെ കെ.എ.ആർ.എം.യു പ്രതിഷധിച്ചു

മാധ്യമ പ്രവർത്തകനെ അക്രമിച്ചതിൽ നടപടി വൈകുന്നതിനെതിരെ കെ.എ.ആർ.എം.യു പ്രതിഷധിച്ചു


തിരൂർ: മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ തിരൂർ സി.ഐ ടി.പി ഫർഷാദിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച്  കെ.എ.ആർ.എം.യു തിരൂരിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം സ്റ്റാഫ് റിപ്പോർട്ടറുമായ കെ.പി.എം റിയാസിനെ അകാരണമായി മർദിച്ച തിരൂർ സി.ഐയുടെ നടപടി അപലപനീയമാണെന്നും സംഭവം നടന്ന് നാല് ദിവസമായിട്ടും ആശുപത്രിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകന്റെ മൊഴിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും കെ.ആർ.എം.യു ഭാരവാഹികൾ പറഞ്ഞു. നിൽപ്പ് സമരം കെ.ആർ.എം.യു സംസ്ഥാന സെക്രട്ടറി പി.ആർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജംഷീർ കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷഫീർ ബാബു, മേഖല സെക്രട്ടറി ബൈജു അരിക്കാഞ്ചിറ, ട്രഷറർ സുബൈർ കല്ലൻ, വൈസ് പ്രസിഡന്റുമാരായ യാസീൻ, പി. ഷറഫു എക്സിക്യൂട്ടീവ് മെമ്പർമാരായ എ.പി ഷഫീഖ്, രാഹുൽ പുത്തൂരത്ത്, ഷാജു വി. കാരാട്ട്, സലീം തണ്ണീർ ചാൽ, വി.കെ റഷീദ്,  അഫ്സൽ കെ.പുരം,  അൻവർ , ശ്രീരാഗ് പുല്ലൂണി, അലവിക്കുട്ടി എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ തിരൂർ സി.ഐ ടി.പി ഫർഷാദിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എ.ആർ.എം.യു തിരൂരിൽ നിൽപ്പ്...    Read More on: http://360malayalam.com/single-post.php?nid=5089
മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ തിരൂർ സി.ഐ ടി.പി ഫർഷാദിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എ.ആർ.എം.യു തിരൂരിൽ നിൽപ്പ്...    Read More on: http://360malayalam.com/single-post.php?nid=5089
മാധ്യമ പ്രവർത്തകനെ അക്രമിച്ചതിൽ നടപടി വൈകുന്നതിനെതിരെ കെ.എ.ആർ.എം.യു പ്രതിഷധിച്ചു മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ തിരൂർ സി.ഐ ടി.പി ഫർഷാദിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എ.ആർ.എം.യു തിരൂരിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം സ്റ്റാഫ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്