സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സ്

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2020-21 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലയിലെ കായിക താരങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ 13ന്  മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, എന്നീ കായിക ഇനങ്ങള്‍ക്കാണ് സെലക്ഷന്‍ നടത്തുന്നത്. സ്‌കൂള്‍ തലത്തില്‍ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍ ക്ലാസുകളിലേക്കും കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കുമാണ് സെലക്ഷന്‍.  ഇപ്പോള്‍ ആറ്, ഏഴ്, 10, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്നവരാണ് സെലക്ഷനില്‍ പങ്കെടുക്കേണ്ടത്. ഏഴ്, എട്ട് ക്ലാസുകളിലേക്ക് സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് 14 വയസ് തികയരുത്. ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയവരെ ഒന്‍പതാം ക്ലാസുകളിലേക്കും രണ്ടാം വര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കും പരിഗണിക്കും.  പ്ലസ്‌വണ്‍ ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിഗതയിനത്തില്‍ സംസ്ഥാന മത്സരങ്ങളില്‍ അഞ്ചാം സ്ഥാനവും ടീമിനത്തില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തവരുമായിരിക്കണം. കോളജ് ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാന തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മെഡല്‍ നേടിയവരായിരിക്കണം. സ്‌കൂള്‍ തലത്തില്‍  വോളിബോള്‍ സെലക്ഷന് പങ്കെടുക്കുന്ന ആണ്‍കുട്ടികള്‍ക്ക് മിനിമം പൊക്കം 170 സെ.മീയും പെണ്‍കുട്ടികള്‍ക്ക് 163 സെ.മിയുമായിരിക്കണം. പ്ലസ് വണ്‍, കോളജ് തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് മിനിമം 170 സെ.മീയും ആണ്‍കുട്ടികള്‍ക്ക് 185 സെ.മി പൊക്കവും ലിബ്‌റോ പെണ്‍കുട്ടികള്‍ക്ക് 165 സെ.മിയും ലിബ്‌റോ ആണ്‍കുട്ടികള്‍ക്ക് 170 സെ.മി പൊക്കവുമാണ് വേണ്ടത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന കായികതാരങ്ങളെയാണ് ജൂലൈ 22 ന് നടക്കുന്ന സോണല്‍ സെലക്ഷനിലേക്ക് തെരഞ്ഞെടുക്കുന്നത്. താത്പര്യമുള്ള കായികതാരങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍, പ്രധാനധ്യാപകനില്‍ നിന്ന് പഠിക്കുന്ന ക്ലാസ്, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും രണ്ട് കോപ്പി ഫോട്ടോയും കളിക്കാനുള്ള കിറ്റും സഹിതം ജൂലൈ 13 ന് രാവിലെ 7.30ന് മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാകണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0483 2734701.

#360malayalam #360malayalamlive #latestnews #sports

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളജ്, ഹോസ്റ്റലുകള...    Read More on: http://360malayalam.com/single-post.php?nid=5059
കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളജ്, ഹോസ്റ്റലുകള...    Read More on: http://360malayalam.com/single-post.php?nid=5059
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സ് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2020-21 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലയിലെ കായിക താരങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ 13ന് മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, എന്നീ കായിക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്