സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

മങ്കട ഗ്രാമപഞ്ചായത്തിലെ യുവജന ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് സാമഗ്രികളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് 20-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.   പഞ്ചായത്തില്‍ രജിസ്റ്റര്‍  ചെയ്ത 40 ക്ലബുകള്‍ക്കാണ് 5,000 രൂപ വീതമുള്ള കിറ്റുകള്‍ നല്‍കിയത്. ഫുട്ബോള്‍, ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റ്, ഷട്ടില്‍ കോക്ക്, നെറ്റ്, ക്രിക്കറ്റ് ബോള്‍, ചെസ് ബോര്‍ഡ് എന്നിങ്ങനെയാണ് ഓരോ കിറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുള്‍ കരീം സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.അസ്ഗറലി, പഞ്ചായത്ത് അംഗങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #kerala

മങ്കട ഗ്രാമപഞ്ചായത്തിലെ യുവജന ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് സാമഗ...    Read More on: http://360malayalam.com/single-post.php?nid=5053
മങ്കട ഗ്രാമപഞ്ചായത്തിലെ യുവജന ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് സാമഗ...    Read More on: http://360malayalam.com/single-post.php?nid=5053
സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു മങ്കട ഗ്രാമപഞ്ചായത്തിലെ യുവജന ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് സാമഗ്രികളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് 20-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്