ഈസ് ഓഫ് ലിവിംഗ് ; ബ്ലോക്ക് തല ശിൽപ്പശാല നടന്നു

സംസ്ഥാന സർക്കാർ എസ്.ഇ.സി.സിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടപ്പിലാക്കുന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വെയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഒ.എൻ.വി കോൺഫറസ് ഹാളിൽ  നടന്ന ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.


സാമ്പത്തിക സ്ഥിതി വിവരണ കണക്ക് വകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്. എസ്.ഇ.സി. സി. ലിസ്റ്റില്‍ ഉള്‍പ്പെട്ട  കുടുംബങ്ങളെയാണ് സര്‍വ്വേയില്‍ ഉൾപ്പെടുത്തുക. വീട്, ശൗചാലയം, ബാങ്ക് അക്കൗണ്ട്, ഇന്‍ഷ്വറന്‍സ്, തൊഴില്‍ കാര്‍ഡ്, ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വാക്‌സിനേഷന്‍, പെന്‍ഷന്‍, നൈപുണ്യ പരിശീലനം,പാചകവാതകം, വൈദ്യുതി എന്നിവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. 

കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആര്‍.ആര്‍.റ്റി, ജനപ്രതിനിധികള്‍ എന്നീ സംവിധാനങ്ങളെ ഉപയോഗിച്ചാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ വിവര ശേഖരണം നടത്തുക. ഗ്രാമ പഞ്ചായത്തുകളുടെ അന്തിമ അംഗീകാരത്തോടെയാണ്  സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു അറിയിച്ചു.

മലപ്പുറം ജില്ലാ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ (പി.എ) ദേവകി.എൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ  ഓഫീസർ, ഇൻവെസ്റ്റിഗേറ്റർമാർ, വി.ഇ.ഒ മാർ, കുടുംബശ്രീ കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു.എം സ്വാഗതവും എക്സ്റ്റൻഷൻ ഓഫീസർ പി&എം ബാലാജി ശങ്കർ.കെ.ബി നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews #blockpanchayath

സംസ്ഥാന സർക്കാർ എസ്.ഇ.സി.സിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടപ്പിലാക്കുന്ന ഈസ് ഓഫ് ലിവിംഗ് സ...    Read More on: http://360malayalam.com/single-post.php?nid=5005
സംസ്ഥാന സർക്കാർ എസ്.ഇ.സി.സിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടപ്പിലാക്കുന്ന ഈസ് ഓഫ് ലിവിംഗ് സ...    Read More on: http://360malayalam.com/single-post.php?nid=5005
ഈസ് ഓഫ് ലിവിംഗ് ; ബ്ലോക്ക് തല ശിൽപ്പശാല നടന്നു സംസ്ഥാന സർക്കാർ എസ്.ഇ.സി.സിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടപ്പിലാക്കുന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വെയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ശിൽപ്പശാല തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്