കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും ഇന്‍ കാര്‍ ഡൈനിങിന് തുടക്കമായി

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' പദ്ധതി  കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് കാലം എല്ലാ മേഖലകളിലും ബദല്‍ സംവിധാനങ്ങള്‍ക്ക് കളമൊരുക്കിയിരിക്കുകയാണ്.  ടൂറിസം വകുപ്പിന് കീഴിലെ റെസ്റ്റോറന്റുകളില്‍ കോവിഡ് പശ്ചാത്തലത്തില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം  അനുവദിക്കുന്നതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതിനൊരു ബദല്‍ എന്നുള്ള നിലയിലാണ്  ഇന്‍ കാര്‍ ഡൈനിങ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് എം.എല്‍.എ പറഞ്ഞു.

വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളില്‍ കയറുകയോ ചെയ്യാതെ ഭക്ഷണം കഴിക്കാമെന്നുള്ളതാണ് 'ഇന്‍ കാര്‍ ഡൈനിങ്' സംവിധാനത്തിന്റെ പ്രത്യേകത. പാര്‍ക്കിങ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്  കെ.ടി.ഡി.സി ഹോട്ടലുകളെ ഉപയോഗിച്ച്  ഈ പദ്ധതി നടപ്പിലാക്കുന്നത്.  പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിങ് തുടങ്ങും.  ചടങ്ങില്‍ ഉദ്യോഗസ്ഥരായ അലക്‌സ് പി. ജോഷോ, രമേശ്, സന്തോഷ്, സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിളയുടെ സൗന്ദര്യം നുകര്‍ന്ന് ഭക്ഷണം കഴിക്കാം

നിളയുടെ ഓളപ്പടര്‍പ്പുകളിലെ സൗന്ദര്യം ആസ്വദിച്ചും കാറ്റേറ്റും കുറ്റിപ്പുറം പാലം കണ്ടും ഭക്ഷണം കഴിക്കാനായി  കുറ്റിപ്പുറം കെ.ടി.ഡി.സി മോട്ടോല്‍ ആരാമില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. ഇതിനായി പ്രപ്പോസലുകള്‍ സമര്‍പ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. പാര്‍ക്കിങ് സൗകര്യങ്ങളും സായാഹ്നങ്ങളില്‍ ഹോട്ടലിന് പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാതല്‍ മുതല്‍ രാത്രി ഭക്ഷണം വരെ കെ.ടി.ഡി.സി റെസ്റ്റോറന്റില്‍ ലഭിക്കും. വെജിറ്റേറിയന്‍ വിഭവങ്ങളും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുമാണിവിടെ ഉള്ളത്. രുചിതേടി  എത്തുന്ന ഇവിടെ ഇന്‍ കാര്‍ ഡൈനിങ് പദ്ധതി കൂടി നടപ്പിലായതോടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനായി എത്തുന്നത്.

#360malayalam #360malayalamlive #latestnews #ktdc

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' പദ്ധതി കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും തുടക്കമായി. പ...    Read More on: http://360malayalam.com/single-post.php?nid=4997
കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' പദ്ധതി കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും തുടക്കമായി. പ...    Read More on: http://360malayalam.com/single-post.php?nid=4997
കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും ഇന്‍ കാര്‍ ഡൈനിങിന് തുടക്കമായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' പദ്ധതി കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് കാലം എല്ലാ മേഖലകളിലും ബദല്‍ സംവിധാനങ്ങള്‍ക്ക് കളമൊരുക്കിയിരിക്കുകയാണ്. ടൂറിസം വകുപ്പിന് കീഴിലെ റെസ്റ്റോറന്റുകളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്