അയിരൂർ കളത്തിൽ പടി റോഡിന് ശാപമോക്ഷം..

അയിരൂർ കളത്തിൽ പടി റോഡിന് ശാപമോക്ഷം..

വെളിയംങ്കോട് പെരുമ്പടപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയിരൂർ കളത്തിൽപടി റോഡിന് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ . ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്ന് ഏറെ ദുഷ്കരമായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര താൻ കൂടി അനുഭവിക്കുന്ന  ദുരിതമാണ്, നേരിട്ടനുഭവിക്കുന്ന യാത്ര ക്ലേശത്തിന്  പരിഹാരം കാണുകയാണ് ലക്ഷ്യം അതിനു വേണ്ടിയാണ് ഫണ്ട് അനുവദിച്ചതെന്ന്  അദ്ദേഹം പറഞ്ഞു.  മഴപെയ്താൽ വെള്ളകെട്ട് ഒഴിയാതെ ദുരിതത്തിലാണ് ഇവിടെത്തെ ജനങ്ങൾ ആ അവസ്ഥക്ക് ഇതോടുകൂടി  പരിഹാരമാകും. റോഡിന്റെ ഭൂരിഭാഗവും റീടാറിംഗും ആവശ്യമായ സ്ഥലത്ത് ഡ്രൈനേജ് നിർമ്മിച്ചും വെളളക്കെട്ട് ഒഴിവാക്കുന്നതിനായി  റോഡ്ഉയർത്തി കോൺക്രീറ്റ് ചെയ്തുമാണ് പദ്ധതി നടപ്പിലാക്കുകയെന്ന്  അദ്ദേഹം അറിയിച്ചു.. പെരുമ്പടപ്പ് പഞ്ചായത്ത് ഏ ഇ യും ഓവർസിയറും ബ്ലോക്ക് മെമ്പർ സൗദാമിനിയും വാർഡ് മെമ്പർ വിജിതയും പങ്കെടുത്തു.

എസ്റ്റിമേറ്റ് പാസ്സായാൽ ഉടനെ തന്നെ പണിപൂർത്തികരിച്ച് യാത്രക്കാർക്കായ് തുറന്നുകൊടുക്കും...


റിപ്പോർട്ട്

അറമുഖൻ സോനാരെ ..

#360malayalam #360malayalamlive #latestnews

വെളിയംങ്കോട് പെരുമ്പടപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയിരൂർ കളത്തിൽപടി റോഡിന് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചാ...    Read More on: http://360malayalam.com/single-post.php?nid=4991
വെളിയംങ്കോട് പെരുമ്പടപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയിരൂർ കളത്തിൽപടി റോഡിന് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചാ...    Read More on: http://360malayalam.com/single-post.php?nid=4991
അയിരൂർ കളത്തിൽ പടി റോഡിന് ശാപമോക്ഷം.. വെളിയംങ്കോട് പെരുമ്പടപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയിരൂർ കളത്തിൽപടി റോഡിന് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്