ജമീലത്താക്ക് വീടൊരുക്കി നാട്ടുകാരുടെ കൂട്ടായ്മ

ജമീലത്താക്ക് വീടൊരുക്കി നാട്ടുകാരുടെ കൂട്ടായ്മ


മാറഞ്ചേരി പരിച്ചകം അല്ലിപ്പറമ്പ് പള്ളിക്കടുത്ത് താമസിക്കുന്ന ജമീല എന്ന സഹോദരിയുടെ വീടിനു വേണ്ടിയുള്ള കാത്തരിപ്പിനു വിരാമമായി .


നാട്ടുകാർ ചേർന്ന് രൂപീകരിച്ച "ജമീലാത്തക്കൊരു വീട് " എന്ന കൂട്ടായ്മയിലൂടെ നാട്ടുകാരായ ഉദാരമതികൾ നൽകിയ സഹായങ്ങൾ ഒരുക്കൂട്ടി വളരെ മനോഹരമായ വീട്ടിൽ ജൂൺ 30 ബുധനാഴ്ച ജമീലത്ത താമസം തുടങ്ങി . കാലത്ത് 10.30 നു നടന്ന ലളിതമായ ചടങ്ങിൽ താക്കോൽ ദാന കർമ്മം വീട് നിർമ്മാണ കമ്മറ്റി രക്ഷാധികാരി അഷ്‌റഫ് അയക്കുളത്തേൽ ചെയർമാനും വാർഡ് മെമ്പറുമായ മെഹ്‌റലി കടവിലും ചേർന്ന് നിർവ്വഹിച്ചു .ചടങ്ങിൽ കമ്മറ്റി അംഗങ്ങങ്ങളായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് സ്മിത ജയരാജ് ,ലത്തീഫ് താഴത്തെയിൽ ,അബ്ദുൽ നാസർ ടി പി സി , അഷ്‌റഫ് കാരാട്ടയിൽ ,നാസർ വി കെ ,കുഞ്ഞു വി കെ , അഷ്‌റഫ് മുട്ടിക്കലയിൽ , അബൂബക്കർ കണ്ണാത്ത്‌ , കുഞ്ഞിമോൻ പി പി ,സലിം പുത്തൻപുരയിൽ ,മുസ്തഫ കെ കെ സി , കെ പി സലിം എന്നിവരും സന്നിഹിതരായിരുന്നു .

ഏകദേശം 225 ആളുകൾ സാമ്പത്തികമായും സാധന സാമഗ്രികളുമായും ഈ പദ്ധതിയിൽ സഹകരിച്ചു .സഹായിച്ചവർക്കും സഹകരിച്ചവർക്കും കമ്മറ്റി പ്രത്യേകം നന്ദി രേഖപ്പെടുത്തി .


പരിച്ഛകം ഭാഗത്ത് താൽകാലികമായി രൂപീകരിച്ച  ഈ കൂട്ടായ്മ നിലനിറുത്തി പുതിയ പേരിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .പ്രയാസപ്പെടുന്ന നിരവധി ആളുകൾ സഹായങ്ങൾക്കായി കൂട്ടായ്മയെ സമീപിക്കുന്നുണ്ട് . നാട്ടുകാരുടെയും ഉദാരമതികളുടെയും സഹകരണത്തോടെ കൂടുതൽ സജീവമായി കഴിയാവുന്ന സഹായങ്ങൾ ചെയ്യാൻ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അറിയിച്ചു .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പരിച്ചകം അല്ലിപ്പറമ്പ് പള്ളിക്കടുത്ത് താമസിക്കുന്ന ജമീല എന്ന സഹോദരിയുടെ വീടിനു വേണ്ടിയുള്ള കാത്തരിപ്പിനു വിരാമമായി...    Read More on: http://360malayalam.com/single-post.php?nid=4976
മാറഞ്ചേരി പരിച്ചകം അല്ലിപ്പറമ്പ് പള്ളിക്കടുത്ത് താമസിക്കുന്ന ജമീല എന്ന സഹോദരിയുടെ വീടിനു വേണ്ടിയുള്ള കാത്തരിപ്പിനു വിരാമമായി...    Read More on: http://360malayalam.com/single-post.php?nid=4976
ജമീലത്താക്ക് വീടൊരുക്കി നാട്ടുകാരുടെ കൂട്ടായ്മ മാറഞ്ചേരി പരിച്ചകം അല്ലിപ്പറമ്പ് പള്ളിക്കടുത്ത് താമസിക്കുന്ന ജമീല എന്ന സഹോദരിയുടെ വീടിനു വേണ്ടിയുള്ള കാത്തരിപ്പിനു വിരാമമായി .നാട്ടുകാർ ചേർന്ന് രൂപീകരിച്ച "ജമീലാത്തക്കൊരു വീട് " എന്ന കൂട്ടായ്മയിലൂടെ നാട്ടുകാരായ ഉദാരമതികൾ നൽകിയ സഹായങ്ങൾ ഒരുക്കൂട്ടി വളരെ മനോഹരമായ വീട്ടിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്