കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദ​ഗ്ധർ മാത്രം ; മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദ​ഗദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതായി ​ഗതാ​ഗത മന്ത്രി  ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി വിദ​ഗ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കാനുള്ള ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു

കെഎസ്ആർടിസിയിലെ പ്രതിസന്ധി  പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീൽ ഖന്ന റിപ്പോർട്ടിൽ , മേഖലയിൽ വൈദ​ഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർ‌ശ ചെയ്തിരുന്നു. ഏഴ് ഔദ്യോ​ഗിക അം​ഗങ്ങളും എട്ട് അനൗദ്യോ​ഗിക അം​ഗങ്ങളും  ഉൾപ്പെടെ പതിനഞ്ച് അം​ഗങ്ങളുള്ള ബോർഡാണ് നിലവിൽ ഉണ്ടായിരുന്നത്.  ഡയറക്ടർ ബോർഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആർടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോ​ഗിക അം​ഗങ്ങളും രണ്ട് അനൗദ്യോ​ഗിക അം​ഗങ്ങളെയും മാത്രം ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോ​ഗിക അം​ഗങ്ങളെ  ഉൾപ്പെടുത്തിയിരുന്നത്.  ഇതാണ് ഏഴ് വിദ​​ഗദ്ധ അം​ഗങ്ങൾ മാത്രമുള്ള ഡയറക്ടർ ബോർഡായി പുന സംഘടിപ്പിച്ചത്. രണ്ട് അനൗദ്യോ​ഗിക അം​ഗങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ പിന്നീട് തീരുമാനിക്കും.

സംസ്ഥാന സർക്കാരിൽ നിന്നും   ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ കെഎസ്ആർടിസി, ഫിനാൻസ് വകുപ്പ് സെക്രട്ടറി / നോമിനി, ട്രാൻസ്പോർട്ട് ഡിപ്പാർട്ടമോന്റ് സെക്രട്ടറി/ നോമിനി, ട്രാൻസ്പോർട്ട് കമ്മീഷണർ, നാറ്റ്പാക് ഡയറക്ടർ എന്നിവരും, , കേന്ദ്ര സർക്കാരിൽ നിന്നും ​ഗതാ​ഗത ഹൈവേ മന്ത്രാലയം,   റെയിൽവെ ബോർഡ് എന്നിവയിലെ  പ്രതിനിധികളുമാണ്  പുതിയ ഡയറക്ടർ ബോർഡിൽ ഉള്ളത്.

#360malayalam #360malayalamlive #latestnews #ksrtc

കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദ​ഗദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർട...    Read More on: http://360malayalam.com/single-post.php?nid=4956
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദ​ഗദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർട...    Read More on: http://360malayalam.com/single-post.php?nid=4956
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദ​ഗ്ധർ മാത്രം ; മന്ത്രി ആന്റണി രാജു കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദ​ഗദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി വിദ​ഗ്ധരെ മാത്രം ഉൾപ്പെടുത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്