കോവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

കോവിഡ് കാലത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കാനാകുന്ന വൈദ്യശാസ്ത്ര വിഭാഗമാണ് ഹോമിയോപ്പതിയെന്നും അതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിംഗ് ഹോമിയോപ്പതി (ഐ എഫ് പി എച്ച്) യുടെ പ്രതിദിന വെബിനാറിന്റെ മുന്നൂറാം ദിദാഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസമായി നടത്തപ്പെടുന്ന 30 മണിക്കൂര്‍ സൂമത്തോണ്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അസാധാരണമായ കോവിഡ് കാലത്ത് പൊതുജനാരോഗ്യ സംരക്ഷണാര്‍ത്ഥം ഹോമിയോ പ്രചരിപ്പിക്കുകയും വിജ്ഞാനപ്രദമായി നിത്യവും മുടങ്ങാതെ സെമിനാര്‍ നടത്തുകയും അത് മൂന്നൂറു ദിവസം പിന്നിട്ട് മുന്നേറുകയും ചെയ്യുന്നു എന്നറിയുന്നത് ആഹ്ളാദകരമാണെന്നും സ്തുത്യര്‍ഹമായ  പ്രവര്‍ത്തനമാണ് പ്രസ്ഥാനം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട തലത്തില്‍ വിദഗ്ദരെ പങ്കെടുപ്പിച്ച്  സൂമത്തോണ്‍ ആസൂത്രണം ചെയ്ത സംഘാടകരെ മന്ത്രി അഭിനന്ദിച്ചു. കോവിഡാനന്തര പ്രശ്നങ്ങള്‍ ഇപ്പോള്‍ രൂക്ഷമാണ്. പ്രായം കുറഞ്ഞവരില്‍പ്പോലും കോവിഡ് വന്ന് കാഴ്ച കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  സംസ്ഥാന മ്യൂസിയം തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കൂടി പങ്കെടുത്ത യോഗത്തില്‍ മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഐ എഫ് പി എച്ചിന്റെ പ്രസിഡണ്ട് ഡോ. എ ഇസ്മയില്‍ സേട്ട് അധ്യക്ഷനായ ചടങ്ങിൽ സൂമത്തോണില്‍ രക്ഷാധികാരി ഡോ എം  അബ്ദുള്‍ ലത്തീഫ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഡോ. യഹ്യ ഹോമിയോപ്പതി രംഗത്തെ അടിയന്തിരാവശ്യങ്ങള്‍ അവതരിപ്പിച്ചു.

ചടങ്ങില്‍ ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. വിജയാംബിക , പ്രിന്‍സിപ്പള്‍ & കണ്‍ടോളിങ്ങ് ഓഫിസര്‍ ഡോ സുനില്‍ രാജ്,  നേമം വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍. താര എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

ഐ എഫ് പി എച്ച്  വൈസ് പ്രസിഡണ്ട് ഡോ .ഷാജി കൂടിയാട്ട് മോഡറേറ്ററായിരുന്നു. സ്റ്റിയറിംഗ് കമ്മിറ്റി അംഗം എ. ഫിറോസ് ഖാന്‍ നന്ദി പറഞ്ഞു. വി. കെ. ശ്രീകണ്ഠന്‍ എം പി,  എന്‍ ജയരാജ് എം എല്‍ എ, ഗാന്ധിഭവന്‍ ഡയറക്ടര്‍ ഡോ. സോമരാജ് എന്നിവര്‍ സൂമത്തോണില്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #covid

കോവിഡ് കാലത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കാനാകുന്ന വൈദ്യശാസ്ത്ര വിഭാഗമാണ് ഹോമിയോപ്പതിയെന്നും അതി...    Read More on: http://360malayalam.com/single-post.php?nid=4950
കോവിഡ് കാലത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കാനാകുന്ന വൈദ്യശാസ്ത്ര വിഭാഗമാണ് ഹോമിയോപ്പതിയെന്നും അതി...    Read More on: http://360malayalam.com/single-post.php?nid=4950
കോവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കോവിഡ് കാലത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കാനാകുന്ന വൈദ്യശാസ്ത്ര വിഭാഗമാണ് ഹോമിയോപ്പതിയെന്നും അതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്