കിടപ്പു രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി

പെരിന്തല്‍മണ്ണ നഗരസഭയിലെ പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പതിനെട്ടാം വാര്‍ഡിലെ 90 വയസായ കാവുംപുറത്ത് ജാനകിക്ക് വീട്ടില്‍ വെച്ച് വാക്‌സിന്‍ നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷനും മറ്റു സൗകര്യങ്ങളും നഗരസഭ തന്നെയാണ് ചെയ്തു കൊടുക്കുന്നത്. ഓരോ വാര്‍ഡുകളിലുള്ള കിടപ്പു രോഗികളുടെ എണ്ണവും വിവരങ്ങളും വാര്‍ഡുകളിലെ ആശാവര്‍ക്കര്‍മാരില്‍ നിന്നും ശേഖരിക്കുകയും അതനുസരിച്ച് രജിസ്‌ട്രേഷനും മറ്റു സൗകര്യങ്ങളും നഗരസഭ ചെയ്തു നല്‍കുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും അതത് വാര്‍ഡ് കൗണ്‍സിലര്‍മാരും വീടുകളിലെത്തി പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.ഷാജി നിര്‍വഹിച്ചു. കിടപ്പു രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പിന് മുന്‍പായി പ്രവാസികള്‍ക്കും ഭിന്നശേഷികാര്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ ക്യാമ്പും നഗരസഭയുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.

#360malayalam #360malayalamlive #latestnews #covid #vaccine

പെരിന്തല്‍മണ്ണ നഗരസഭയിലെ പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പ...    Read More on: http://360malayalam.com/single-post.php?nid=4941
പെരിന്തല്‍മണ്ണ നഗരസഭയിലെ പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പ...    Read More on: http://360malayalam.com/single-post.php?nid=4941
കിടപ്പു രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി പെരിന്തല്‍മണ്ണ നഗരസഭയിലെ പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പതിനെട്ടാം വാര്‍ഡിലെ 90 വയസായ കാവുംപുറത്ത് ജാനകിക്ക് വീട്ടില്‍ വെച്ച് വാക്‌സിന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്