ജലജീവന്‍ മിഷന്‍; പ്രപ്പോസലുകള്‍ അടിയന്തരമായി സമര്‍പ്പിക്കുവാന്‍ ജില്ലാ വികസന സമിതിയില്‍ നിര്‍ദേശം

ജലജീവന്‍ മിഷന്‍ പദ്ധതികളുടെ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും പ്രപ്പോസലുകള്‍ അടിയന്തരമായി സമര്‍പ്പിക്കുന്നതിന് ജില്ലാ വികസന സമിതി യോഗത്തില്‍ കായിക വകുപ്പ്  മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍ദേശം നല്‍കി. പദ്ധതിയുമായി ബന്ധപ്പെട്ട്  കുഴിക്കേണ്ടി വരുന്ന റോഡുകള്‍ പുനരുദ്ധാരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയിലെ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍  ജലവിഭവ വകുപ്പ് മന്ത്രിയുമായി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ രാജ്യത്ത് സംയുക്തമായി നടപ്പിലാക്കുന്ന സമഗ്രമായ കുടിവെള്ള പദ്ധതിയാണ് ജലജീവന്‍ മിഷന്‍. 2024 കൂടി ഇന്ത്യയിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം പ്രവര്‍ത്തനക്ഷമമായ ടാപ്പിലൂടെ  ലഭ്യമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനവും  സംസ്ഥാന സര്‍ക്കാര്‍ 25 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 15 ശതമാനവും പത്ത് ശതമാനം ഗുണഭോക്താവും എന്നിങ്ങനെയാണ് പദ്ധതിയുടെ വിഹിതം.  ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി മേല്‍നോട്ടത്തിലാണ് ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി പദ്ധതി പുരോഗമിക്കുകയാണ്. പദ്ധതിയുടെ തയ്യാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് ജില്ലാതല സമിതിയിലേക്ക് സമര്‍പ്പിക്കുകയും അവിടെ നിന്ന് സംസ്ഥാന തല സമിതിയിയിലേക്കും നല്‍കി.
നിര്‍ദിഷ്ട പാലക്കാട് -കോഴിക്കോട് അന്തര്‍ ജില്ലാ ദേശീയ പാതയുടെ അലൈന്‍മെന്റും സ്ഥലമെടുപ്പും അന്തിമമാക്കുന്നതിന് മുന്‍പ് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന്  ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തില്‍ പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. ജില്ലയിലേക്ക് ജനസംഖ്യാനുപാതികമായി കോവിഡ് വാക്‌സിന്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യക്കുന്നതിനുള്ള കാലതാമസവും വാക്‌സിനേഷന്‍ വേണ്ടി വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യവും  ഒഴിവാക്കുവാനും വാക്‌സിനേഷനായുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ തോത് വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷനായി.  കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, എം.പി അബ്ദുസമദ് സമദാനി എം.പി,  എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, അബ്ദുള്‍ ഹമീദ്, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഉബൈദുള്ള, എ.ഡി.എം മെഹറലി,  പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധി അബു സിദ്ധിഖ്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി വി.എ കരീം, ജില്ലാ വികസന സമിതി സെക്രട്ടറിയും ജില്ലാ പ്ലാനിങ് ഓഫീസറുമായ പി.എ ഫാത്തിമ്മ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പുരോഗതി കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന്‍  എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അവതരിപ്പിച്ചു.

#360malayalam #360malayalamlive #latestnews #water

ജലജീവന്‍ മിഷന്‍ പദ്ധതികളുടെ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും പ്രപ്പോസലുകള്‍ അടിയന്തരമായി സമര്‍പ്പി...    Read More on: http://360malayalam.com/single-post.php?nid=4940
ജലജീവന്‍ മിഷന്‍ പദ്ധതികളുടെ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും പ്രപ്പോസലുകള്‍ അടിയന്തരമായി സമര്‍പ്പി...    Read More on: http://360malayalam.com/single-post.php?nid=4940
ജലജീവന്‍ മിഷന്‍; പ്രപ്പോസലുകള്‍ അടിയന്തരമായി സമര്‍പ്പിക്കുവാന്‍ ജില്ലാ വികസന സമിതിയില്‍ നിര്‍ദേശം ജലജീവന്‍ മിഷന്‍ പദ്ധതികളുടെ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും പ്രപ്പോസലുകള്‍ അടിയന്തരമായി സമര്‍പ്പിക്കുന്നതിന് ജില്ലാ വികസന സമിതി യോഗത്തില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍ദേശം നല്‍കി. പദ്ധതിയുമായി ബന്ധപ്പെട്ട് കുഴിക്കേണ്ടി വരുന്ന റോഡുകള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്