സൗജന്യ കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമായി

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതുവല്ലൂര്‍ കോഴിക്കോടന്‍ മൂച്ചിത്തടം എസ്.സി കോളനിയിലെ മുഴുവന്‍ വീടുകളിലും സൗജന്യ  കുടിവെള്ള വിതരണത്തിനുള്ള സംവിധാനമൊരുക്കി. ഇതിന്റെ ഭാഗമായി പൈപ്പ് ലൈന്‍ കണക്ഷന്‍ പൂര്‍ത്തിയാക്കി. ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നും പൈപ്പ് ലൈന്‍ നീട്ടിയാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതിയുടെ  ഉദ്ഘാടനം  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബുരാജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുഹ്‌സില ഷഹീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജ്മ ബേബി, സി. സുശീല, എം.പി. മുഹമ്മദ്, എം.പി. അബ്ദുല്‍ അസീസ്, എന്‍.സി. ഉമ്മര്‍, കെ. അലവിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #water

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതുവല്ലൂര്‍ കോഴിക്കോടന്‍ മൂച്ചിത്തടം എസ്.സി കോളനിയിലെ ...    Read More on: http://360malayalam.com/single-post.php?nid=4935
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതുവല്ലൂര്‍ കോഴിക്കോടന്‍ മൂച്ചിത്തടം എസ്.സി കോളനിയിലെ ...    Read More on: http://360malayalam.com/single-post.php?nid=4935
സൗജന്യ കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതുവല്ലൂര്‍ കോഴിക്കോടന്‍ മൂച്ചിത്തടം എസ്.സി കോളനിയിലെ മുഴുവന്‍ വീടുകളിലും സൗജന്യ കുടിവെള്ള വിതരണത്തിനുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്