പാലാരിവട്ടം പാലം അഴിമതിക്കേസ്; സർക്കാരിന്റെ നിലപാട് തേടി

പാലാരിവട്ടം പാലം അഴിമതിക്കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് കേസിൽ നാലാംപ്രതിയായ പൊതുമരാമത്തുവകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. സർക്കാർ രണ്ടാഴ്ചയ്‌ക്കകം  വിശദീകരണം നൽകണം.

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് കേസെടുത്തതെന്ന്‌ ചൂണ്ടിക്കാട്ടിയാണ് കേസ്. മുൻകൂർ അനുമതിയില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് വിവരാവകാശനിയമപ്രകാരം വിജിലൻസ് ഡിവൈഎസ്‌പി നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂരജ് ബോധിപ്പിച്ചു. കേസിൽ തീർപ്പാകും വരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. 

#360malayalam #360malayalamlive #latestnews #palarivattombridge

പാലാരിവട്ടം പാലം അഴിമതിക്കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് കേസിൽ നാലാംപ്രതിയായ പൊതുമരാമത്തുവകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂര...    Read More on: http://360malayalam.com/single-post.php?nid=4907
പാലാരിവട്ടം പാലം അഴിമതിക്കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് കേസിൽ നാലാംപ്രതിയായ പൊതുമരാമത്തുവകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂര...    Read More on: http://360malayalam.com/single-post.php?nid=4907
പാലാരിവട്ടം പാലം അഴിമതിക്കേസ്; സർക്കാരിന്റെ നിലപാട് തേടി പാലാരിവട്ടം പാലം അഴിമതിക്കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് കേസിൽ നാലാംപ്രതിയായ പൊതുമരാമത്തുവകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്