പ്രതിദിനം 20,000 രോഗികള്‍ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്; പ്രതിരോധത്തിന് കൊവിഡ് ബ്രിഗേഡ്

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 10,000 മുതല്‍ 20,000 വരെ ആകാമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ മുന്നറിയിപ്പ്. രോഗ വ്യാപനം കൂടുമ്പോള്‍ മരണവും കൂടും. അത് ഭയത്തോടെ കാണണം. 

രോഗ വ്യാപനത്തെ കര്‍ശനമായി തടയണം. ഒരുപാടുപേര്‍ രോഗവ്യാപനം തടയാനായി പ്രവര്‍ത്തിക്കണം. ജനങ്ങള്‍ രോഗ വ്യാപന കണ്ണി മുറിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. അതിനായി പ്രവര്‍ത്തിക്കണം. പുതിയ യുദ്ധം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് രൂപീകരിക്കും. ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും പ്രവര്‍ത്തിക്കാന്‍ ആളുകള്‍ മുന്നോട്ടുവരണം. മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ മേഖലയില്‍ ആവശ്യമുള്ളവരെല്ലാം അതില്‍ വരേണ്ടതുണ്ട്. മോഡേണ്‍ മെഡിസിനിലും ആയുര്‍വേദം ഉള്‍പ്പടെയുള്ള മറ്റ് ശാഖയിലുള്ളവരും ഇതില്‍ അംഗങ്ങളാകണം. ദന്തല്‍ ഡോക്ടര്‍മാരടക്കം ഇതിന്റെ ഭാഗമാകണം.

നോണ്‍ മെഡിക്കല്‍ വിഭാഗത്തിലേക്കായി മറ്റ് മേഖലയിലുള്ളവരും കൊവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്യണം. പട്ടാള ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായിരിക്കും കൊഡിവ് ബ്രിഡേഗ് എന്നും മന്ത്രി പറഞ്ഞു. കേരളത്തെ രക്ഷിക്കാനുള്ള വലിയ ദൗത്യമായിരിക്കും കൊവിഡ് ബ്രിഗേഡ് എന്ന് മന്ത്രി പറഞ്ഞു. അതിനായി എല്ലാവരും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. 

#360malayalam #360malayalamlive #latestnews

രോഗ വ്യാപനത്തെ കര്‍ശനമായി തടയണം. ഒരുപാടുപേര്‍ രോഗവ്യാപനം തടയാനായി പ്രവര്‍ത്തിക്കണം. ജനങ്ങള്‍ രോഗ വ്യാപന കണ്ണി മുറിക്കാനുള്ള ശ്...    Read More on: http://360malayalam.com/single-post.php?nid=490
രോഗ വ്യാപനത്തെ കര്‍ശനമായി തടയണം. ഒരുപാടുപേര്‍ രോഗവ്യാപനം തടയാനായി പ്രവര്‍ത്തിക്കണം. ജനങ്ങള്‍ രോഗ വ്യാപന കണ്ണി മുറിക്കാനുള്ള ശ്...    Read More on: http://360malayalam.com/single-post.php?nid=490
പ്രതിദിനം 20,000 രോഗികള്‍ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്; പ്രതിരോധത്തിന് കൊവിഡ് ബ്രിഗേഡ് രോഗ വ്യാപനത്തെ കര്‍ശനമായി തടയണം. ഒരുപാടുപേര്‍ രോഗവ്യാപനം തടയാനായി പ്രവര്‍ത്തിക്കണം. ജനങ്ങള്‍ രോഗ വ്യാപന കണ്ണി മുറിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. അതിനായി പ്രവര്‍ത്തിക്കണം. പുതിയ യുദ്ധം നേരിടാന്‍ കൊവിഡ് ബ്രിഗേഡ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്