വനംവകുപ്പ് ഓഫീസുകളില്‍ പബ്ലിക് ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് വനംവകുപ്പ് സേവനങ്ങളെകുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവശ്യമായ നിര്‍ദ്ദേശങ്ങളും സേവനങ്ങളും നല്‍കുന്നതിനും എല്ലാ വനംവകുപ്പ് ഓഫീസുകളിലും പബ്ലിക് ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ആദ്യഘട്ടത്തില്‍ ഡി എഫ് ഒ ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പെരിയാര്‍ പറമ്പിക്കുളം, ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനുകളുടെ ഗവേണിംഗ് ബോഡി മീറ്റിംഗുകളിൽ പങ്കെടുക്കുകയായിരുന്നു  ചെയര്‍മാന്‍ കൂടിയായ വനംമന്ത്രി.

ജലവിതരണം, വൈദ്യുതീകരണം, വനപാതകള്‍ തുടങ്ങിയവ സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കുമ്പോള്‍  ഉദ്യോഗസ്ഥര്‍ വ്യത്യസ്ത തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതായി ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. 

റിസര്‍വുകള്‍ അടച്ചു പൂട്ടിയ നിലവിലെ സാഹചര്യത്തില്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായും വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ സാധ്യതകള്‍ തേടേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കോവിഡുമായി ബന്ധപ്പെട്ട് താല്‍ക്കാലിക വാച്ചര്‍മാര്‍ അനുഭവിക്കുന്ന  ദുരിതങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുന്ന  കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വനപാതകള്‍ നിര്‍മ്മിക്കുമ്പോള്‍ ഒറ്റഘട്ടമായി പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ  അട്ടത്തോട് എഴുകുമണ്‍ റോഡിന്റെ പണി ഈ വര്‍ഷം പൂര്‍ത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഘട്ടം ഘട്ടമായി പണി ചെയ്യുമ്പോള്‍ പലപ്പോഴും ആദ്യഘട്ടത്തില്‍ പണിചെയ്ത റോഡുഭാഗം തകര്‍ന്നു പോകുന്ന സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ സാമൂഹികാധിഷ്ടിത ഇക്കോ ടൂറിസം പരിപാടികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 90 ശതമാനമായി ഉയര്‍ത്തുന്നതിനും യോഗത്തിൽ  തീരുമാനമായി. രണ്ടു റിസര്‍വ്വുകളിലേയും 2021-22ലെ  ബജറ്റും  യോഗം പാസ്സാക്കി.

പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് നിര്‍മ്മിച്ച രണ്ടു ഹ്രസ്വ ചിത്രങ്ങളുടെയും പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിന്റെ പരിഷ്‌കരിച്ച  വൈബ് സൈറ്റിന്റെയും പ്രകാശനവും  മന്ത്രി നിര്‍വ്വഹിച്ചു. 


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായും ഓഫ്‌ലൈനായും ചേര്‍ന്ന യോഗങ്ങളില്‍ എം എല്‍ എമാരായ വാഴൂര്‍ സേമന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, പ്രമോദ് നാരായണന്‍, കെ യു ജനീഷ്‌കുമാര്‍, കെ ബാബു, ടി ജെ സനീഷ്‌കുമാര്‍ ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ ബിനുമോള്‍, പി കെ ഡേവിസ്, ഓമല്ലൂര്‍ശങ്കരന്‍, നിര്‍മ്മലാ ജിമ്മി, ജിജി കെ ഫിലിപ്പ് , വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ,മുഖ്യ വനംമേധാവി പി കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്,  സിസി എഫ്  പി പി പ്രമോദ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ അനൂപ് കെ ആര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ കെ സുനില്‍ ബാബു, സാജു പി യു, എസ് വൈശാഖ്,കെ എഫ് ആര്‍ ഐ മുന്‍ ഡയറക്ടര്‍ ഡോ കെ എസ് ഈസ,  ഡോ ജോമി അഗസ്റ്റിന്‍ , ഡോ എം അമൃത്,ഡോ സുമ വിഷ്ണുദാസ് മറ്റംഗങ്ങള്‍  എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #helpdesk

സംസ്ഥാനത്ത് വനംവകുപ്പ് സേവനങ്ങളെകുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവശ്യമായ നിര്‍ദ്ദേശങ്ങളും സേവനങ്ങള...    Read More on: http://360malayalam.com/single-post.php?nid=4892
സംസ്ഥാനത്ത് വനംവകുപ്പ് സേവനങ്ങളെകുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവശ്യമായ നിര്‍ദ്ദേശങ്ങളും സേവനങ്ങള...    Read More on: http://360malayalam.com/single-post.php?nid=4892
വനംവകുപ്പ് ഓഫീസുകളില്‍ പബ്ലിക് ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍ സംസ്ഥാനത്ത് വനംവകുപ്പ് സേവനങ്ങളെകുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവശ്യമായ നിര്‍ദ്ദേശങ്ങളും സേവനങ്ങളും നല്‍കുന്നതിനും എല്ലാ വനംവകുപ്പ് ഓഫീസുകളിലും പബ്ലിക് ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കുമെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്