കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ എരമംഗലത്ത് വെച്ച് പ്രതി അറസ്റ്റിൽ

എരമംഗലത്ത് വെച്ച് പെരുമ്പിലാവ് സ്വദേശി സനോജിനെ (38) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി ജംഷീർ അറസ്റ്റിൽ. എരമംഗലത്ത് വെച്ച് പെരുമ്പടപ്പ് പോലീസാണ് പാലക്കാട് അഗളി സ്വദേശി ജംഷീറിനെ അറസ്റ്റ് ചെയ്തത്.

  ജൂൺ 17 നാണ് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്ന് മോട്ടോര്‍ സൈക്കിളില്‍ എരമംഗലം അരി ഗോഡൗണില്‍ എത്തി ജംഷീർ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച്  സനോജിന്‍റ മുതുകത്ത് കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നതിനിടെ  കൈമുട്ടിനും നെഞ്ചിനും വാരിയെല്ലിനും സനോജിന് പരിക്കേറ്റിട്ടുണ്ട്. 

ആക്രമണത്തെ തുടർന്ന് പുത്തൻപള്ളി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സനോജിനെ അവിടെനിന്ന് റോയൽ ഹോസ്പിറ്റലിലേക്കും അവിടെനിന്ന് തുടർ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.

#360malayalam #360malayalamlive #latestnews #police

എരമംഗലത്ത് വെച്ച് പെരുമ്പിലാവ് സ്വദേശി സനോജിനെ (38) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി ജംഷീർ അറസ്റ്റിൽ. എരമംഗലത്ത് വെച്ച് പെരുമ...    Read More on: http://360malayalam.com/single-post.php?nid=4851
എരമംഗലത്ത് വെച്ച് പെരുമ്പിലാവ് സ്വദേശി സനോജിനെ (38) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി ജംഷീർ അറസ്റ്റിൽ. എരമംഗലത്ത് വെച്ച് പെരുമ...    Read More on: http://360malayalam.com/single-post.php?nid=4851
കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ എരമംഗലത്ത് വെച്ച് പ്രതി അറസ്റ്റിൽ എരമംഗലത്ത് വെച്ച് പെരുമ്പിലാവ് സ്വദേശി സനോജിനെ (38) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി ജംഷീർ അറസ്റ്റിൽ. എരമംഗലത്ത് വെച്ച് പെരുമ്പടപ്പ് പോലീസാണ് പാലക്കാട് അഗളി സ്വദേശി ജംഷീറിനെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്