ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ജില്ലയില്‍ സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നു

മലപ്പുറം ജില്ലയിൽ കോവിഡ് കാലത്ത് വീടുകളില്‍  കഴിയേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായ പിന്തുണ നല്‍കുന്നതിനായി  സാമൂഹ്യനീതി വകുപ്പ്  സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ആരോഗ്യവകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.കെ നാഷനല്‍ ട്രസ്റ്റ്, എല്‍.എല്‍.സി, പഞ്ചായത്ത്, വനിതാ ശിശുവികസന വകുപ്പ്, സി.ഡി.എം.ആര്‍.പി സ്‌പെഷല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍,  സദ്ധന്ന സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി. പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സഹായ കേന്ദ്രം പ്രവര്‍ത്തിക്കുക.   സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, ഐ.ഇ.ഡി ടീച്ചര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി  പഞ്ചായത്ത്, നഗരസഭ  തലത്തില്‍ വളണ്ടിയര്‍ ഗ്രൂപ്പ് രൂപീകരിക്കും.  ഇവര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരെ ഫോണില്‍ ബന്ധപ്പെട്ട് കൗണ്‍സിലിങും മറ്റ് സഹായങ്ങളും നല്‍കും.  വളണ്ടിയര്‍മാരുടെ കീഴില്‍ പ്രത്യേകം ആര്‍.ആര്‍.ടി ഗ്രൂപ്പുണ്ടാക്കി ഇവരും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും.
എല്ലാ ബ്ലോക്കുകളിലും സ്‌പെഷല്‍ സ്‌കൂളുകളും ബഡ്‌സ് സ്‌കൂളുകളും കേന്ദ്രികരിച്ച് ഭിന്നശേഷി ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.  ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഈ ഹെല്‍പ്പ് ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെടാം. കൗണ്‍സലിങ്, പ്രകൃതി ദുരന്തങ്ങളില്‍ നിന്ന്  സംരക്ഷണം,  കോവിഡ് ബാധിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക  സംരക്ഷണം, കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കല്‍, ഭക്ഷണത്തിന് ബുദ്ധിമുട്ട്് അനുഭവിക്കുന്നവര്‍ക്ക് അത് എത്തിച്ചു നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ സഹായ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സഹായ കേന്ദ്രം പ്രവര്‍ത്തിക്കുക.  അത്യാവശ്യ ഘട്ടത്തില്‍ ഗൃഹസന്ദര്‍ശനം നടത്തിയും സഹായം എത്തിക്കും.
സഹജീവനം ജില്ലാകമ്മറ്റി ഗൂഗിള്‍ മീറ്റ് വഴി യോഗം ചേന്ന് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.   യോഗത്തില്‍ ജില്ലാമെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഓഫീസര്‍ ഡോ. മര്‍വ കുഞ്ഞു, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മനശ്ശാസ്ത്ര വിഭാഗം മേധാവി ഡോ. മണികണ്ഠന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എ.എ.ഷറഫുദ്ദീന്‍, എസ്.എസ്.കെ പ്രോഗ്രാം ഓഫീസര്‍ രത്‌നാകരന്‍,  ജില്ലാ പഞ്ചായത്ത് ഓഫീസ് സീനിയര്‍ സൂപ്രണ്ട് സദാനന്ദന്‍, നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കവിനര്‍ പി.സിനില്‍ദാസ്, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൗഫല്‍.സി.ടി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, ഭിന്നശേഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #malappuram

മലപ്പുറം ജില്ലയിൽ കോവിഡ് കാലത്ത് വീടുകളില്‍ കഴിയേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായ പിന്...    Read More on: http://360malayalam.com/single-post.php?nid=4816
മലപ്പുറം ജില്ലയിൽ കോവിഡ് കാലത്ത് വീടുകളില്‍ കഴിയേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായ പിന്...    Read More on: http://360malayalam.com/single-post.php?nid=4816
ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ജില്ലയില്‍ സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നു മലപ്പുറം ജില്ലയിൽ കോവിഡ് കാലത്ത് വീടുകളില്‍ കഴിയേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായ പിന്തുണ നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്