നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാവും

 നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി 2022 മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡിന്റെ അവസ്ഥ പെരിന്തല്‍മണ്ണയില്‍  നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.


ഈ മാസം 17 ന് നജീബ് കാന്തപുരം എം. എല്‍. എയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരും. മലപ്പുറം -പാലക്കാട് -തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ ഗൗരവമായ പരിഗണനയിലുള്ള വിഷയമാണെന്ന് മന്ത്രി പറഞ്ഞു.


യോഗത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ, പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി, കെ.എസ്.ടി.പി, പി.ഡബ്‌ളിയുഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #roads

നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി 2022 മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്...    Read More on: http://360malayalam.com/single-post.php?nid=4783
നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി 2022 മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്...    Read More on: http://360malayalam.com/single-post.php?nid=4783
നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാവും നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി 2022 മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡിന്റെ അവസ്ഥ പെരിന്തല്‍മണ്ണയില്‍ നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് മന്ത്രി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്