അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കണം

കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ അനര്‍ഹമായി  മുന്‍ഗണനാ (മഞ്ഞ, ചുവപ്പ്)  റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷ 

tsokondotty@gmail.com  ലും നല്‍കാം. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ /പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ /സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവര്‍, സ്വന്തമായി നാലുചക്രവാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ സ്വന്തമായി കൈവശമുള്ളവര്‍, ആയിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകളുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, മാസവരുമാനം 25,000 രൂപയിലധികമുള്ളവര്‍ എന്നിവ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരല്ല. ഇത്തരക്കാര്‍ മുന്‍ഗണനാ കാര്‍ഡ് കൈവശമുണ്ടെങ്കില്‍ മുന്‍ഗണനേതര കാര്‍ഡാക്കി മാറ്റണം. അനര്‍ഹമായ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തിയാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്റെ വിപണി വിലയും പിഴയും ഈടാക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #rationcard

കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ അനര്‍ഹമായി മുന്‍ഗണനാ (മഞ്ഞ, ചുവപ്പ്) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയ...    Read More on: http://360malayalam.com/single-post.php?nid=4747
കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ അനര്‍ഹമായി മുന്‍ഗണനാ (മഞ്ഞ, ചുവപ്പ്) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയ...    Read More on: http://360malayalam.com/single-post.php?nid=4747
അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കണം കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ അനര്‍ഹമായി മുന്‍ഗണനാ (മഞ്ഞ, ചുവപ്പ്) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്