തെരുവു നായ വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വീണ്ടും തുടങ്ങി

മലപ്പുറം ജില്ലയില്‍ തെരുവു നായ വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഫീഖ നിര്‍വഹിച്ചു. ജില്ലയില്‍ തെരുവു നായ ശല്യം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് വന്ധ്യകരണ പദ്ധതി പുനരാരംഭിച്ചത്. തെരുവുനായകളുടെ പ്രജനനം തടഞ്ഞ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം അധ്യക്ഷനായി.  വന്ധ്യകരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ്കാടേരി നിര്‍വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സുമ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബി.സുരേഷ്, ചീഫ് വെറ്റിനറി ഓഫീസര്‍ അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #malappuram

മലപ്പുറം ജില്ലയില്‍ തെരുവു നായ വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയു...    Read More on: http://360malayalam.com/single-post.php?nid=4739
മലപ്പുറം ജില്ലയില്‍ തെരുവു നായ വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയു...    Read More on: http://360malayalam.com/single-post.php?nid=4739
തെരുവു നായ വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വീണ്ടും തുടങ്ങി മലപ്പുറം ജില്ലയില്‍ തെരുവു നായ വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്