കോവിഡ് പ്രതിരോധ കിറ്റുകൾ സമ്മാനിച്ച് മമ്മുട്ടിയുടെ പതഞ്ജലി ഹെർബൽസ്

മാധ്യമപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സമ്മാനിച്ച് മമ്മുട്ടിയുടെ പതഞ്ജലി ഹെർബൽസ്. മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കെആർഎംയുവുമായി സഹകരിച്ചാണ് പതഞ്ജലി ഹെർബൽസ് സാനിറ്റൈസർ, മാസ്ക് അടക്കമുള്ള കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തത്. കുറ്റിപ്പുറത്തെ പതഞ്ജലി ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. ജ്യോതിഷ്കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കെആർഎംയു ജില്ലാ പ്രസിഡന്റ്‌ പി. ആർ. ഹരികുമാർ അധ്യക്ഷനായി.


സംസ്ഥാന ട്രഷറർ ടി. പി. ആനന്ദൻ, ജില്ലാ സെക്രട്ടറി അനീഷ് ശുകപുരം, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ഇ. നായർ തുടങ്ങിയവർ സംസാരിച്ചു. സാനിറ്റൈസർ, ഹാൻഡ് വാഷ്, എൻ-95 മാസ്‌ക്കുകൾ, സോപ്പ് തുടങ്ങിയവയാണ് കിറ്റിൽ ഉള്ളത്. ലോക്ഡൗണിലും  പുറത്തിറങ്ങി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ കൂടുതൽ ആവശ്യമായ സാഹചര്യത്തിലാണ്   സുരക്ഷാ കിറ്റുകൾ അനുവദിച്ചത്. ജില്ലയിലെ മുഴുവൻ ട്രേഡ് യൂണിയൻ അംഗങ്ങൾക്കും കിറ്റുകൾ എത്തിച്ചു. നേരത്തെ തിരൂർ മേഖലാകമ്മിറ്റി തിരൂർ താനൂർ പ്രദേശങ്ങളിലെ മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ കിറ്റുകൾ കൈമാറിയിരുന്നു.

#360malayalam #360malayalamlive #latestnews #covid #reporters

മാധ്യമപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സമ്മാനിച്ച് മമ്മുട്ടിയുടെ പതഞ്ജലി ഹെർബൽസ്. മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സ...    Read More on: http://360malayalam.com/single-post.php?nid=4732
മാധ്യമപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സമ്മാനിച്ച് മമ്മുട്ടിയുടെ പതഞ്ജലി ഹെർബൽസ്. മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സ...    Read More on: http://360malayalam.com/single-post.php?nid=4732
കോവിഡ് പ്രതിരോധ കിറ്റുകൾ സമ്മാനിച്ച് മമ്മുട്ടിയുടെ പതഞ്ജലി ഹെർബൽസ് മാധ്യമപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സമ്മാനിച്ച് മമ്മുട്ടിയുടെ പതഞ്ജലി ഹെർബൽസ്. മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കെആർഎംയുവുമായി സഹകരിച്ചാണ് പതഞ്ജലി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്