മുട്ടില്‍ മരം കൊള്ള; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും

വയനാട് മുട്ടിൽ മരം കൊള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക.കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

റവന്യു ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസും വനംവകുപ്പ് സ്വന്തം നിലയിലും മരംമുറിക്കടത്ത് അന്വേഷിക്കുന്നുണ്ട്. വയനാട്, എറണാകുളം ജില്ലകളിലായുള്ള അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്ത് വരുന്നത് തട്ടിപ്പിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നുവെന്ന വിവരങ്ങളാണ്.

 കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്കു വനം റവന്യു ഉദ്യോഗസ്ഥര്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ കാര്യമായി സഹായം ചെയ്തിട്ടുണ്ട്. ഇടപാടുറപ്പിക്കുന്നതില്‍ കൂടിയ അളവില്‍ കള്ളപ്പണം കൈമാറിയിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. അതേസമയം സംസ്ഥാനത്തെ മരം മുറി അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയമിച്ചു. വിജിലന്‍സ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിംഗിനാണ് മേല്‍നോട്ട ചുമതല. ഏതൊക്കെ രീതിയിലുള്ള ക്രമക്കേട്, എത്ര മരങ്ങള്‍ മുറിച്ചുമാറ്റി എന്നെല്ലാം അതാത് സ്ഥലത്ത് പോയി അന്വേഷിക്കും.

#360malayalam #360malayalamlive #latestnews #wayanad

വയനാട് മുട്ടിൽ മരം കൊള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നട...    Read More on: http://360malayalam.com/single-post.php?nid=4724
വയനാട് മുട്ടിൽ മരം കൊള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നട...    Read More on: http://360malayalam.com/single-post.php?nid=4724
മുട്ടില്‍ മരം കൊള്ള; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും വയനാട് മുട്ടിൽ മരം കൊള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്