ഞെളിയൻ പറമ്പിലെ മാലിന്യ ഷെഡിൻറെ മേൽക്കൂര നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന  ഞെളിയൻപറമ്പിലെ  മാലിന്യ ഷെഡിൻറെ മേൽക്കൂരയുടെ   അറ്റകുറ്റപണികൾ അടിയന്തിരമായി  നടത്തി  മഴ വെള്ളം അകത്തേക്ക് വീഴാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

മഴവെള്ളം ഒഴുകിയെത്തി മാലിന്യങ്ങൾ കൂടുതൽ അഴുകിയാൽ അത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ  കർശനമായി തടയണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നൽകി. ഞെളിയൻ പറമ്പിലെ മാലിന്യപ്രശ്നത്തിൽ ശാശ്വതമായ പരിഹാരം അനിവാര്യമാണെന്നും  കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം നഗരസഭ ഗൗരവമായെടുക്കണം. 

ഞെളിയൻ പറമ്പ് സന്ദർശിച്ച് പ്രദേശവാസികളുടെ പരാതികൾ വിലയിരുത്തിയ ശേഷമാണ് കമ്മീഷൻ നഗരസഭക്ക് ഉത്തരവ് നൽകിയത്. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തിൻറെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.   പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾക്കൊള്ളിച്ചു നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

കോഴിക്കോട് നഗരസഭയിലെ മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുന്ന ഞെളിയൻ പറമ്പിലുണ്ടായ തീപിടുത്തത്തിൽ പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതതകൾ ഉണ്ടായതായി പരാതിക്കാരനായ മുൻ നഗരസഭാ കൗൺസിലർ എസ്. വി. സയ്യിദ് മുഹമ്മദ് ഷമീൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.  മാലിന്യ നിക്ഷേപത്തിനെതിരെ സമരം ചെയ്തതിൻറെ പേരിൽ പ്രദേശവാസികൾ കേസുകളിൽ  പ്രതിയായതു കാരണം പ്രതികരിക്കാൻ മടിക്കുകയാണെന്നും പരാതിയിൽ പറയുന്നുകോഴിക്കോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. 

#360malayalam #360malayalamlive #latestnews #calicut

കോഴിക്കോട് നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിൻറെ മേൽക്കൂരയുടെ അറ്റകുറ്റപണികൾ അടിയന്തിരമാ...    Read More on: http://360malayalam.com/single-post.php?nid=4693
കോഴിക്കോട് നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിൻറെ മേൽക്കൂരയുടെ അറ്റകുറ്റപണികൾ അടിയന്തിരമാ...    Read More on: http://360malayalam.com/single-post.php?nid=4693
ഞെളിയൻ പറമ്പിലെ മാലിന്യ ഷെഡിൻറെ മേൽക്കൂര നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിൻറെ മേൽക്കൂരയുടെ അറ്റകുറ്റപണികൾ അടിയന്തിരമായി നടത്തി മഴ വെള്ളം അകത്തേക്ക് വീഴാനുള്ള സാധ്യത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്