ലക്ഷദീപ് ഐക്യദാർഢ്യം സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം ജൂൺ 11 ന്

ലഫ്റ്റനൻ്റ് ഗവർണറുടെ ജനവിരുദ്ധ നടപടികൾക്കെതിരെ ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 11 ന്  സംസ്ഥാന വ്യാപകമായി തൊഴിലാളി പ്രക്ഷോഭം നടത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുമ്പിൽ  രാവിലെ 10 മണി മുതൽ ഒരു മണിക്കൂർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സത്യാഗ്രഹം നടത്താൻ ഇന്ന് തലസ്ഥാനത്തു ചേർന്ന ജില്ലാ സമിതി യോഗം തീരുമാനിച്ചു. 

തിരുവനന്തപുരം നഗരത്തിൽ രാജ്ഭവൻ, എ.ജീസ് ആഫീസ്, പി.എം.ജി, ജി.പി.ഒ, റയിൽവേ സ്റ്റേഷൻ, ആർ.എം.എസ്സ്, വിമാനത്താവളം, പേരൂർക്കട എന്നിവിടങ്ങളിലും താലൂക്ക് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്തുകളിലും കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുമ്പിൽ പ്ലക്കാർഡുകൾ പിടിച്ച് ഐക്യദാർഢ്യ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചു. 

യോഗത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ചെയർമാൻ വി.ആർ.പ്രതാപൻ (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷത വഹിച്ചു. സി. ജയൻബാബു (സി .ഐ.ടി.യു) പി.എസ്സ്.നായിഡു (എ.ഐ.ടി.യു.സി.) ജി. മാഹീൻ അബൂബേക്കർ (എസ്.ടി.യു.)

പോൾ (യു.ടി.യു.സി.) സ്വിറ്റാദാസൻ ( സേവ) പ്രേംകുമാർ (HMS)പുല്ലുവിള സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #kerala #lakshadweep

ലഫ്റ്റനൻ്റ് ഗവർണറുടെ ജനവിരുദ്ധ നടപടികൾക്കെതിരെ ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്...    Read More on: http://360malayalam.com/single-post.php?nid=4692
ലഫ്റ്റനൻ്റ് ഗവർണറുടെ ജനവിരുദ്ധ നടപടികൾക്കെതിരെ ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്...    Read More on: http://360malayalam.com/single-post.php?nid=4692
ലക്ഷദീപ് ഐക്യദാർഢ്യം സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം ജൂൺ 11 ന് ലഫ്റ്റനൻ്റ് ഗവർണറുടെ ജനവിരുദ്ധ നടപടികൾക്കെതിരെ ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 11 ന് സംസ്ഥാന വ്യാപകമായി തൊഴിലാളി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്