ഹജ്ജ് അപേക്ഷകര്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനായി ആരോഗ്യവകുപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം - സംസ്ഥാന ഹജ്ജ് കമ്മിറ്റി

സംസ്ഥാനത്ത് 2021ലെ ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ ഒന്നാം ഡോസ് വാക്സിനെടുത്ത് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിനായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. 60 വയസിന് താഴെയുള്ള രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരാണ് ആരോഗ്യ വകുപ്പിന്റെ https://covid19.kerala.gov.in/vaccine/ വെബ്സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഹജ്ജ് തീര്‍ത്ഥാടകരെ കോവിഡ് വാക്സിനേഷന് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണിത്.


പാസ്‌പോര്‍ട്ട് (ഒന്നാമത്തെയും അവസാനത്തെയും പേജ് ഒരുമിച്ച് ഒരു പേജിലാക്കിയത്), ഹജ്ജ് അപ്ലിക്കേഷന്‍ ഫോം, ഒന്നാം ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, നേരത്തെ 'കോവിന്‍' ആപ്പില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ എന്നിവയുടെ 500 കെ.ബിയില്‍ താഴെ ഫയല്‍ സൈസിലുള്ള ജെ.പി.ഇ.ജി അല്ലെങ്കില്‍ പി.ഡി.എഫ് രൂപത്തിലുള്ള സോഫ്റ്റ് കോപ്പി എന്നിവയാണ് രജിസ്‌ട്രേഷന്‍ സമയത്ത് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് രണ്ടാമത്തെ ഡോസ് വാക്സിനേഷനെടുത്ത തീര്‍ത്ഥാടകര്‍ https://covid19.kerala.gov.in/vaccine/index.php/Certificate എന്ന സൈറ്റില്‍ നിന്ന്  വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്.

ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതിനുള്ള ഇടവേള 4-6 ആഴ്ചയായി ചുരുക്കി ക്രമീകരിക്കുന്നതിനും, ഹജ്ജ് അപേക്ഷകരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു. വാക്സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ ഓരോ ജില്ലയിലെയും ട്രെയിനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം- 9895648856, 9447914545.
കൊല്ലം - 9496466649, 9048071116.
ആലപ്പുഴ - 9495188038, 9447914545 .
കോട്ടയം - 9447661678, 9447914545.
പത്തനംതിട്ട - 9495661510, 9048071116.
ഇടുക്കി - 9961013690, 9946520010.
എറണാകുളം - 9562971129, 9447914545.
തൃശൂര്‍ - 9446062928, 9946520010.
പാലക്കാട് - 9400815202, 9744935900.
മലപ്പുറം - 9846738287, 9744935900.
കോഴിക്കോട് - 9846100552, 9846565634.
വയനാട് - 9961940257, 9846565634.
കണ്ണൂര്‍ - 9446133582, 9447282674.
കാസര്‍ഗോഡ് - 9446111188, 9447282674.

#360malayalam #360malayalamlive #latestnews #covid #vaccine

സംസ്ഥാനത്ത് 2021ലെ ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ ഒന്നാം ഡോസ് വാക്സിനെടുത്ത് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിനായി ആ...    Read More on: http://360malayalam.com/single-post.php?nid=4686
സംസ്ഥാനത്ത് 2021ലെ ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ ഒന്നാം ഡോസ് വാക്സിനെടുത്ത് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിനായി ആ...    Read More on: http://360malayalam.com/single-post.php?nid=4686
ഹജ്ജ് അപേക്ഷകര്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനായി ആരോഗ്യവകുപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം - സംസ്ഥാന ഹജ്ജ് കമ്മിറ്റി സംസ്ഥാനത്ത് 2021ലെ ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ ഒന്നാം ഡോസ് വാക്സിനെടുത്ത് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിനായി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്