മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക് ; പതിനായിരം ഇരുചക്രവാഹനങ്ങൾക്കും , അയ്യായിരം ഓട്ടോ റിക്ഷകൾക്കുമായി 200 കോടി വായ്‌പ

സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട് . കെ എസ് ആർ ടി സി , യെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു . പദ്ധതികൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായുള്ള പത്ത് ബസുകൾ നിരത്തിലിറക്കാനും നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു . പത്ത് കോടി രൂപ ഈ ആവശ്യത്തിനായി ആദ്യഘട്ടമെന്നനിലയിൽ മാറ്റി വെച്ചിട്ടുണ്ട്. ഇന്ത്യൻ കോർപ്പറേഷന്റെയും , സിയാലിന്റെയും സഹകരണത്തടെയാണ് ഇത് നടപ്പാക്കുന്നത് .

സാധാരണ തൊഴിലുകൾ ചെയ്യുന്ന പത്ര വിതരണക്കാർ , മത്സ്യക്കച്ചവടക്കാർ , ചെറുകിട കച്ചവടക്കാർ , ഹോംഡെലിവറി ചെയ്യുന്ന യുവാക്കൾ എന്നിവർക്കായി ഗതാഗതവകുപ്പ് വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു . 200 കോടി രൂപയാണ് പലിശയിളവ് നൽകി വായ്പയായി നൽകുന്നത്.

#360malayalam #360malayalamlive #latestnews #ksrtc

സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന്...    Read More on: http://360malayalam.com/single-post.php?nid=4652
സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന്...    Read More on: http://360malayalam.com/single-post.php?nid=4652
മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക് ; പതിനായിരം ഇരുചക്രവാഹനങ്ങൾക്കും , അയ്യായിരം ഓട്ടോ റിക്ഷകൾക്കുമായി 200 കോടി വായ്‌പ സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്