'ഉന്നതി ' പദ്ധതിക്ക് തുടക്കമായി

പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ 'ഉന്നതി' പദ്ധതിക്ക് തുടക്കമായി. കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന കോവിഡ് മുക്തരായവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിര്‍ദ്ദേശിക്കുന്ന പദ്ധതിയാണ് 'ഉന്നതി.' കേരളാ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്‍ (കെ. എ.പി.സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.പി മോഹന്‍ദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാംദാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗായത്രി, കെ.എ.പി.സി മലപ്പുറം ജില്ലാ സെക്രട്ടറി വി.എസ് ശരത്, എക്‌സികൂട്ടീവ് അംഗം രതീഷ്, വിപിന്‍, ആശ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉന്നതിയുടെ സേവനത്തിനായി  9746770744, 8129021135 എന്ന നമ്പറില്‍ ബന്ധപ്പെടാം.

#360malayalam #360malayalamlive #latestnews #unnathi #ponnaniblock

പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ 'ഉന്നതി' പദ്ധതിക്ക് തുടക്കമായി. കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷ...    Read More on: http://360malayalam.com/single-post.php?nid=4625
പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ 'ഉന്നതി' പദ്ധതിക്ക് തുടക്കമായി. കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷ...    Read More on: http://360malayalam.com/single-post.php?nid=4625
'ഉന്നതി ' പദ്ധതിക്ക് തുടക്കമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ 'ഉന്നതി' പദ്ധതിക്ക് തുടക്കമായി. കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന കോവിഡ് മുക്തരായവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്