സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിന് തുടക്കമായി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്കായി നടത്തുന്ന സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിന് തുടക്കമായി. 11 നും 18 നും ഇടക്കുള്ള കുട്ടികളിലെ ശാരീരിക മാനസിക സാമൂഹിക വിദ്യാഭ്യാസ പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ആയുർവേദ വകുപ്പുമായി ചേർന്ന് പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി , ആലങ്കോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കുന്നത്. ജനപ്രതിനിധികൾ ,ഡോക്ടർമാർ, സ്കൂൾ കൗൺസിലർമാർ, നിയമ വിദഗ്ധർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.


ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: ഇ .സിന്ധു നിർവഹിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനീഷ അധ്യക്ഷയായി. ധന്യ ആബിദ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത്, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസ്രിയ ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. എച്ച് റംഷീന, ഡോ: വി. എ .അനൂബ് ബി. ഡി. ഓ ജോയ് എന്നിവർ സംസാരിച്ചു.

പദ്ധതിയിലൂടെ സാമൂഹ്യനീതി വകുപ്പിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തി അവരുമായി ബന്ധപ്പെടും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എം. എസ് ഡബ്ലിയു /സൈക്കോളജി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ്  ഒപ്പം കാൾ സെൻ്റർ പ്രവർത്തിക്കുന്നത്. വിളിക്കേണ്ട നമ്പർ 8547567991 , 8547693649

#360malayalam #360malayalamlive #latestnews #perumbadapblock #oppam

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്കായി നടത്തുന്ന സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിന് തുടക്കമായി. 11 നും 18 നും ഇടക്കുള്ള ...    Read More on: http://360malayalam.com/single-post.php?nid=4608
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്കായി നടത്തുന്ന സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിന് തുടക്കമായി. 11 നും 18 നും ഇടക്കുള്ള ...    Read More on: http://360malayalam.com/single-post.php?nid=4608
സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിന് തുടക്കമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്കായി നടത്തുന്ന സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിന് തുടക്കമായി. 11 നും 18 നും ഇടക്കുള്ള കുട്ടികളിലെ ശാരീരിക മാനസിക സാമൂഹിക വിദ്യാഭ്യാസ പ്രശ്നങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്