'കരുതല്‍' ജനകീയ ശുചീകരണ യജ്ഞം ജൂണ്‍ അഞ്ചിന് ആരംഭിക്കും

മഴക്കാലപൂര്‍വ്വ ശുചീകരണ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'കരുതല്‍' ജനകീയ ശുചീകരണ യജ്ഞത്തിന് ജൂണ്‍ അഞ്ചിന് തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് രണ്ട് ദിവസങ്ങളിലായാണ് ശുചീകരണ പരിപാടി നടക്കുക. വാര്‍ഡ് അടിസ്ഥാനത്തില്‍ ചെറു മേഖലകള്‍ തിരിച്ച് തദ്ദേശഭരണ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

ശുചിത്വം ഉറപ്പാക്കിയും വെള്ളം കെട്ടിക്കിടക്കുന്നത് തടഞ്ഞും മഴക്കാലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത തടയുകയാണ് പരിപാടിയുടെ ലക്ഷ്യം. വാര്‍ഡ് തലത്തിലും അയല്‍ക്കൂട്ട തലത്തിലും പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന-വിദ്യാര്‍ഥി-മഹിളാ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടേയും പൊതുജനങ്ങളുടേയും സഹകരണം പരിപാടിക്ക് ഉറപ്പാക്കും.

ഒരു വാര്‍ഡില്‍ 20 മുതല്‍ 25 വരെയുള്ള ചെറു സംഘങ്ങളാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഓരോ സംഘങ്ങളിലും പരമാവധി അഞ്ച് പേരെ മാത്രമെ ഉള്‍പ്പെടുത്താവൂ. സ്വന്തം വീടും പരിസരവും മാലിന്യ മുക്തമാക്കുന്നതിനും പകര്‍ച്ചവ്യാധി സാധ്യത ഒഴിവാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ വീട്ടുകാരും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ ഏകോപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ശേഖരിക്കുന്ന മാലിന്യം സുരക്ഷിതമായി നീക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനും ഹരിതകേരളം, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുമായി ചേര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംവിധാനമൊരുക്കണം.

#360malayalam #360malayalamlive #latestnews #cleaning #kerala

മഴക്കാലപൂര്‍വ്വ ശുചീകരണ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘട...    Read More on: http://360malayalam.com/single-post.php?nid=4568
മഴക്കാലപൂര്‍വ്വ ശുചീകരണ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘട...    Read More on: http://360malayalam.com/single-post.php?nid=4568
'കരുതല്‍' ജനകീയ ശുചീകരണ യജ്ഞം ജൂണ്‍ അഞ്ചിന് ആരംഭിക്കും മഴക്കാലപൂര്‍വ്വ ശുചീകരണ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'കരുതല്‍' ജനകീയ ശുചീകരണ യജ്ഞത്തിന് ജൂണ്‍ അഞ്ചിന് തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്