സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുണയായി വനിത ശിശു വികസന വകുപ്പിന്റെ പുതിയ പദ്ധതികള്‍

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിന്റെ മൂന്ന് ശ്രദ്ധേയ പദ്ധതികള്‍. 'കാതോര്‍ത്ത്', 'പൊന്‍വാക്ക്', 'രക്ഷാദൂത്' എന്നീ മൂന്ന് പുതിയ പദ്ധതികളാണ് വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ചത്.

കാതോര്‍ത്ത്

സമൂഹത്തില്‍ വിവിധ തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സ്വന്തം താമസ സ്ഥലത്തു നിന്ന് തന്നെ ഓണ്‍ലൈനായി സഹായവും സേവനവും നല്‍കുന്നതാണ് 'കാതോര്‍ത്ത്' പദ്ധതി. കൗണ്‍സിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ വേഗത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണിത്. യാത്രാ നഷ്ടം, സമയ നഷ്ടം എന്നിവ ഒഴിവാക്കുന്നതിനൊപ്പം പദ്ധതിയിലൂടെ അടിയന്തര പ്രശ്‌ന പരിഹാരവും സാധ്യമാകും. ജില്ലാ വനിത ശിശുവികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശക്തി കേന്ദ്ര ജില്ലാതല സെന്റര്‍ മുഖേനയാണ് സേവനങ്ങള്‍ ലഭ്യമാകുക. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് സമവേീൃവtu.ംരറ.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതികളില്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ ആവശ്യാനുസരണം കൗണ്‍സിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ലഭ്യമാകും.

രക്ഷാദൂത്

ഗാര്‍ഹിക അതിക്രമങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതി സമര്‍പ്പിക്കുന്നതിനായി വനിതാ-ശിശു വകുപ്പും തപാല്‍ വകുപ്പും ചേര്‍ന്ന് ആരംഭിച്ച പദ്ധതിയാണ് 'രക്ഷാദൂത്'. അതിക്രമത്തിനിരയായ വനിതയ്ക്കും കുട്ടിയ്ക്കും അവരുടെ പ്രതിനിധിയ്ക്കും തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ ഈ പദ്ധതി പ്രകാരം പരാതി നല്‍കാം. യഥാസമയം തന്നെ പരാതിയില്‍ ആവശ്യമായ നടപടിയുണ്ടാകും. പോസ്റ്റ് ഓഫീസില്‍ എത്തി 'തപാല്‍' എന്ന കോഡ് പറഞ്ഞാല്‍ സ്വന്തം മേല്‍വിലാസം പിന്‍കോഡ് സഹിതം എഴുതി ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാന്‍ പോസ്റ്റ് മാസ്റ്ററുടെ സഹായം ലഭിക്കും. അല്ലാത്തപക്ഷം പീഢനം അനുഭവിക്കുന്ന സ്ത്രീയോ കുട്ടിയോ അവരുടെ സമീപത്തുള്ള തപാല്‍ വകുപ്പിന്റെ ലെറ്റര്‍ ബോക്‌സില്‍ വെള്ളപേപ്പറില്‍ പൂര്‍ണമായ മേല്‍ വിലാസം പിന്‍കോഡ് സഹിതം എഴുതി സീല്‍ ചെയ്ത് പുറത്ത് 'തപാല്‍' എന്നെഴുതി നിക്ഷേപിക്കണം. സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല. ഇത് പോസ്റ്റ് മാസ്റ്റര്‍ സ്‌കാന്‍ ചെയ്ത് വനിത ശിശു വികസന വകുപ്പിന്റെ മെയില്‍ ഐഡിയിലേക്ക് കൈമാറും. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതത് ജില്ലകളിലെ വനിത സംരക്ഷണ ഓഫീസറും കുട്ടികളുടെ പരാതികള്‍ ശിശു സംരക്ഷണ ഓഫീസറും അന്വേഷിച്ച് നടപടി സ്വീകരിക്കും.

പൊന്‍വാക്ക്


ശൈശവ വിവാഹം തടയുന്നതിനായി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിയാണ് 'പൊന്‍വാക്ക്'. സത്യവും വ്യക്തമായ വിവരങ്ങള്‍ സഹിതം ശൈശവ വിവാഹം മുന്‍കൂട്ടി അറിയിക്കുന്ന വ്യക്തിയ്ക്ക് 2500 രൂപ പാരിതോഷികമായി നല്‍കും. രഹസ്യാത്മകത ഉറപ്പുവരുത്തുമെന്നതും വിവരദാതാവിന്റെ സുരക്ഷ ഉറപ്പാക്കുമെന്നതും സവിശേഷതയാണ്. പാരിതോഷിക തുക രഹസ്യ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരിക്കും കൈമാറുക. വനിത ശിശു വികസന ഓഫീസറുടെ നേത്യത്വത്തിലാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. ഫോണ്‍: 8547252841, 9188969210.

#360malayalam #360malayalamlive #latestnews #kerala #womenandchild

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിന്റെ മൂന്ന് ശ്രദ്ധേയ പദ്ധതികള്‍. 'കാതോര...    Read More on: http://360malayalam.com/single-post.php?nid=4560
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിന്റെ മൂന്ന് ശ്രദ്ധേയ പദ്ധതികള്‍. 'കാതോര...    Read More on: http://360malayalam.com/single-post.php?nid=4560
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുണയായി വനിത ശിശു വികസന വകുപ്പിന്റെ പുതിയ പദ്ധതികള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിന്റെ മൂന്ന് ശ്രദ്ധേയ പദ്ധതികള്‍. 'കാതോര്‍ത്ത്', 'പൊന്‍വാക്ക്', 'രക്ഷാദൂത്' എന്നീ മൂന്ന് പുതിയ പദ്ധതികളാണ് വനിത ശിശു വികസന വകുപ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്