സ്വര്‍ണവില കൂപ്പുകുത്തുന്നു; പവന് 1,600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില.സ്വർണവിലയിൽ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വർണവില പവന് 2,800 രൂപ കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാലത്തിലേയ്ക്ക് താഴ്ന്നു.വിലകുത്തനെ ഉയർന്നതിനെതുടർന്ന് വൻതോതിൽ ലാഭമെടുപ്പുനടന്നതും ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്.ദേശീയ വിപണിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,500 രൂപകുറഞ്ഞ് 50,441 രൂപ നിലവാരത്തിലുമെത്തി.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില.സ്വർണവിലയിൽ മൂന്നു ദിവസമാ...    Read More on: http://360malayalam.com/single-post.php?nid=456
സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില.സ്വർണവിലയിൽ മൂന്നു ദിവസമാ...    Read More on: http://360malayalam.com/single-post.php?nid=456
സ്വര്‍ണവില കൂപ്പുകുത്തുന്നു; പവന് 1,600 രൂപ കുറഞ്ഞു സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില.സ്വർണവിലയിൽ മൂന്നു ദിവസമായി ഇടിവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്