കാവ് സംരക്ഷണത്തിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിലെ കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാവ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനം -വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.  വ്യക്തികള്‍, ട്രസ്റ്റുകള്‍, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുള്ള വിസ്തൃതിയും ജൈവവൈവിധ്യവും കൂടുതലായുള്ള കാവുകള്‍ക്കാണ് ഈ ആനുകൂല്യം  ലഭിക്കുന്നത്.  ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വനവല്‍ക്കരണ ഓഫീസില്‍ നിന്നോ, വനം വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ,  ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് അതിനോടൊപ്പം കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ കരം അടച്ച രസീതിന്‍റെ പകര്‍പ്പ്, കാവിന്‍റെ 2 ഫോട്ടോ,  അപേക്ഷകന്‍റെ  തിരിച്ചറിയല്‍ രേഖയുടെ  പകര്‍പ്പ്, കാവിന്‍റെ കൈവശാവകാശം /   ഉടമസ്ഥാവകാശം   തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ്,  ടി കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്     എത്തിച്ചേരുന്നതിനുള്ള റൂട്ട് മാപ്പ് എന്നിവ സഹിതം  ജൂണ്‍ 30-ാം  തീയതി വൈകിട്ട്  5 മണിയ്ക്കകം അപേക്ഷ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ ലഭിക്കണം.   ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള  പദ്ധതിയില്‍    ഉള്‍പ്പെടുത്തി മുന്‍ വര്‍ഷങ്ങളില്‍ സാമ്പത്തിക സഹായം  ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷ  സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലോ 0477 - 2246034 എന്ന ടെലിഫോണ്‍  നമ്പറിലോ ബന്ധപ്പെടുക.

#360malayalam #360malayalamlive #latestnews

ആലപ്പുഴ ജില്ലയിലെ കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാവ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത...    Read More on: http://360malayalam.com/single-post.php?nid=4530
ആലപ്പുഴ ജില്ലയിലെ കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാവ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത...    Read More on: http://360malayalam.com/single-post.php?nid=4530
കാവ് സംരക്ഷണത്തിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ ജില്ലയിലെ കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാവ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്