വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനെതിരെ കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിക്കെതിരെ കേന്ദ്രം രംഗത്തെത്തിയത്.


കോവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്. അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.


കോവിഡ് വാക്സിൻ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സർട്ടിഫിക്കറ്റ് സർക്കാർ നിങ്ങൾക്ക് അനുവദിക്കുന്നത്. വാക്സിൻ സ്വീകരിച്ച തീയതി, സമയം, വാക്സിൻ നൽകിയ ആളുടെ പേര്, വാക്സിൻ സ്വീകരിച്ച സെന്റർ, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാർ കാർഡിന്റെ അവസാന നാല് അക്കങ്ങളും സർട്ടിഫിക്കറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണൽ സർട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കുക.

#360malayalam #360malayalamlive #latestnews #covid #kerala

കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനെതിരെ കേന്...    Read More on: http://360malayalam.com/single-post.php?nid=4526
കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനെതിരെ കേന്...    Read More on: http://360malayalam.com/single-post.php?nid=4526
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനെതിരെ കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്