ലഹരിവസ്തുക്കൾ പോലീസ് പിടിച്ചു

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിനിടെ വൻ മയക്കുമരുന്ന് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലോക്ഡൗൺ കാലത്തും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ്, തമിഴ്‌നാട്ടിൽ നിന്നുള്ള മദ്യം എന്നിവ പോലീസ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തു. ഇതിന് ഒരു കോടി വരെ വില വരുമെന്നാണ് നിഗമനം. സംഭവത്തിൽ സംഭവത്തിൽ കോഴിച്ചെന പരേടത്ത് വീട്ടിൽ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കൻകുഴി വീട്ടിൽ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കൽ വീട്ടിൽ സുഹസാദ് (24), വലിയ പറമ്പിൽ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടിൽ വീട്ടിൽ അഹമ്മദ് സാലിം (21), വളവന്നൂർ വാരണക്കര സൈഫുദ്ധീൻ (25), തെക്കൻ കുറ്റൂർ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്. ലഹരിമരുന്ന് പിടിച്ചെടുത്തതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ് 

പ്രദേശത്ത് വ്യാപകമായി മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് താനൂർ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.അന്വേഷണ സംഘത്തിൽ പരപ്പനങ്ങാടി എസ്. എച്ച്. ഒ. ഹണി കെ ദാസ്, കൽപകഞ്ചേരി എസ്. എച്ച്. ഒ. റിയാസ് രാജ എന്നിവരും, ഡി. വൈ. എസ്. പി. സ്‌ക്വാഡിൽ സലേഷ്, ജിനേഷ്, വിനീഷ്, അഖിൽ രാജ് എന്നിവരും ഉണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews #police #malappuram

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിനിടെ വൻ മയക്കുമരുന്ന് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലോക്ഡൗൺ കാലത്തും മയക്കുമരുന്ന് വ...    Read More on: http://360malayalam.com/single-post.php?nid=4506
മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിനിടെ വൻ മയക്കുമരുന്ന് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലോക്ഡൗൺ കാലത്തും മയക്കുമരുന്ന് വ...    Read More on: http://360malayalam.com/single-post.php?nid=4506
ലഹരിവസ്തുക്കൾ പോലീസ് പിടിച്ചു മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിനിടെ വൻ മയക്കുമരുന്ന് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലോക്ഡൗൺ കാലത്തും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. സിന്തറ്റിക് മയക്കുമരുന്നായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്